കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും ആ വിവരം പാര്‍ട്ടി രേഖകളില്‍ ഉണ്ടെന്നുമുള്ള തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ് എം. തോമസിന്റെ തുറന്നു പറച്ചില് വിഎച്ച്പി സ്വാഗതം ചെയ്തു.വിശ്വഹിന്ദു പരിഷത്ത് വര്‍ഷങ്ങളായി പറയുന്ന യാഥാര്‍ത്ഥ്യത്തിനെ അംഗീകരിക്കുന്നതാണ് ഈ തുറന്ന് പറച്ചിലെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരനും പ്രസ്താവിച്ചു.
പ്രേമം നടിച്ച് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ച് മതം മാറ്റി രാഷട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന സത്യത്തെ ഇതു വരെ അംഗീകരിക്കാതിരുന്ന സിപിഎം നേതൃത്വം ഡിവൈഎഫ്ഐയുടെ മേഖലാ സെക്രട്ടറി പോലും ലൗ ജിഹാദിന്റെ കണ്ണിയാണെന്ന് തുറന്നു പറഞ്ഞത് കൃസ്ത്യന്‍ വോട്ടു കുറയുമെന്ന് കണ്ടാണെന്ന് തുറന്നു പറയാനും പാര്‍ട്ടി നേതാവ് തയ്യാറായി.
ഒളിച്ചു കടത്തിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. ഇത്തരം കേസുകള്‍ സിബിഐക്കോ എന്‍ഐഎയ്ക്കോ വിടാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇത്തരം പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സംഘടിപ്പിച്ച് സമര, നിയമ പോരാട്ടം നടത്താന്‍ വിശ്വഹിന്ദുപരിഷത്ത് തയ്യാറാകുമെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: