ന്യൂദല്‍ഹി: നടി സോനം കപൂറിന്റെ ദല്‍ഹി വീട്ടില്‍ നിന്നും 2.4 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയ സംഭവത്തില്‍ നഴ്സും ഭര്‍ത്താവും അറസ്റ്റില്‍. സോനം കപൂറിന്റെ ഭര്‍ത്താവിന്റെ അമ്മൂമ്മ സര്‍ള അഹൂജയെ ശുശ്രൂഷിക്കാന്‍ നിര്‍ത്തിയിരുന്ന ഹോം നഴ്സായ അപര്‍ണ റൂത് വില്‍സനെയും ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും 31 വയസ്സ് വീതം പ്രായമുള്ളവരാണ്.
ഫിബ്രവരി 11നാണ് മോഷണം നടന്നത്. എന്നാല്‍ മോഷണം നടന്ന 12 ദിവസം കഴിഞ്ഞ് ഫിബ്രവരി 23നാണ് തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സോനം കപൂറിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും മാനേജര്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്. ഇവരുടെ വീട്ടില്‍ 20 ജോലിക്കാരുണ്ട്. ചൊവ്വാഴ്ച രാത്രി ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് അപര്‍ണ റൂത്ത് വില്സും അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഭര്‍ത്താവ് നരേഷ് കുമാറും പിടിയിലായത്.
സരിത വിഹാറില്‍ ചൊവ്വാഴ്ച രാത്രിയില്‍ ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ഭാര്യയും ഭര്‍ത്താവും പിടിയിലാകുന്നത്. അതേ സമയം പണവും ആഭരണങ്ങളും ഇനിയും കണ്ടെടുത്തിട്ടില്ല.
ഫിബ്രവരി 11ന് സോനത്തിന്റെ ഭര്‍ത്താവ് ആനന്ദ് അഹുജയുടെ അമ്മൂമ്മ സര്‍ള അഹുജ അലമാര തുറന്നു നോക്കിയപ്പോഴാണ് ആഭണങ്ങളും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് സര്‍ള അഹൂജ ഒടുവില്‍ അലമാര പരിശോധിച്ചത്. തുടര്‍ന്ന് പൊലീസ് രണ്ട് വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിച്ചു. വീട്ടിലെ ജീവനക്കാരെയും ചോദ്യം ചെയ്തു. ചില തുമ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡില്‍ ഹോം നഴ്സും ഭര്‍ത്താവും പിടിയിലാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: