മലപ്പുറം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പെട്ടു. മലപ്പുറം കോട്ടക്കല്‍ ചങ്കുവട്ടിയില്‍ വച്ച് സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് തിരുവനന്തപുരം സര്‍വീസ് നടത്തുന്ന കെഎസ് 36 നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല.ആദ്യ യാത്രയിലും സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടിരുന്നു. കല്ലമ്പലത്ത് വച്ച് ലോറിയുമായി ഉരഞ്ഞ് ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോവുകയായിരുന്നു. 35,000 രൂപയുടെ കണ്ണാടിയാണ് ഇളകിപ്പോയത്. പകരം കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചായിരുന്നു യാത്ര തുടര്‍ന്നത്.
അതേസമയം, തുടര്‍ച്ചയായ അപകടങ്ങളില്‍ ഗൂഢാലോചന സംശയിക്കുന്നതായി കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കും. പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നാണ് പരാതി. അപകടം മനഃപൂര്‍വ്വമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: