കൊച്ചി: ഏകാത്മ മാനവവാദത്തെ അടിസ്ഥാനമാക്കിയാണ് ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ ഏകാത്മ മാനവവാദത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നത്. സാമ്പത്തികനയങ്ങളാണെങ്കിലും സാമൂഹ്യക്ഷേമപദ്ധതികളാണെങ്കിലും ബിജെപി സര്‍ക്കാരുകള്‍ അടിസ്ഥാന ആശയത്തില്‍ ഉറച്ചു നില്ക്കും. പ്രത്യയശാസ്ത്രത്തില്‍ നിന്നും ഒട്ടും തന്നെ വ്യതിചലിക്കാതെ പദ്ധതികള്‍ നടപ്പില്‍ വരുത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.
23ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചപ്പോള്‍ സിപിഎം അവരുടെ അടിസ്ഥാനാശയങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വ്യതിചലിച്ചുവെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി. തൊഴിലാളിവര്‍ഗ്ഗ താല്പര്യം സംരക്ഷിക്കും എന്ന് അവകാശപ്പെടുന്ന ആ പാര്‍ട്ടി ഭരണം നടത്തുന്നത് ആ താല്പര്യത്തിന് എതിരായിട്ടാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിനാണ് സി.പി.എം നേതൃത്വം നല്‍കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു. കൊച്ചിയില്‍ പാര്‍ട്ടിയുടെ ഏകദിന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഏറ്റവും കൂടുതല്‍ ദളിത് പീഡനങ്ങളും ആദിവാസി ശിശുമരണങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ആദിവാസി ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക വകമാറ്റുകയോ അടിച്ചു മാറ്റുകയോ ചെയ്യുന്നു. എന്നിട്ടും ആദിവാസി ക്ഷേമം പറയുന്നത് ശുദ്ധ കാപട്യമാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: