തിരുവനന്തപുരം : ഉത്സവങ്ങള്‍ ഉള്‍പ്പടെയുള്ള മതപരമായ ചടങ്ങുകള്‍ക്ക് ഇനി പോലീസ് സുരക്ഷ വേണമെങ്കില്‍ പണം നല്‍കണമെന്ന് ശുപാര്‍ശ. ഏറെ കാലമായി ഇതുസംബന്ധിച്ച ചര്‍ച്ച നടന്നു വരികയാണെങ്കിലും ഒരു വിഭാഗം ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ നീണ്ട് പോവുകയായിരുന്നു.
മതപരമായ ചടങ്ങുകള്‍ക്ക് ഇനിമുതല്‍ സുരക്ഷ ഒരുക്കണമെങ്കില്‍ അതിന് നിശ്ചിത തുക അടയ്ക്കണമെന്നാണ് സര്‍ക്കാരിന് നല്കുന്ന ശുപാര്‍ശയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന എഡിജിപി തലയോഗത്തിലാണ് ശുപാര്‍ശ നല്കാന് തീരുമാനമായത്. അന്തിമ തീരുമാനം സര്‍ക്കാരിന്റേതാകും.
ഇത് കൂടാതെ മതപരമായ ചടങ്ങുകള്‍ക്ക് സുരക്ഷ നല്കുന്നതില് കൂടുതലും സ്വകാര്യ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കണം. പലപ്പോഴും സ്റ്റേഷന് ഡ്യൂട്ടിയിലുള്ള പോലീസുകാരെയാണ് മതപരമായ ചടങ്ങുകള്‍ക്കയച്ചിരുന്നത്. അതിനാല്‍ ചിലപ്പോള്‍ അത്യാവശ്യ സമയങ്ങളില്‍ സ്റ്റേഷനില്‍ ആളുകള്‍ ഉണ്ടാവില്ല. സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സികളെ നിയോഗിച്ചാല്‍ ഒരു പരിധി വരെ ഇത് ഒഴിവാക്കാമെന്നും പോലീസിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: