ഇസ്ലാമബാദ്: ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന് തെഹ്രീക്- ഇ- ഇന്‍സാഫിലെ (പിടി ഐ) അംഗങ്ങള്‍ ദേശീയ അസംബ്ലിയില്‍ കൂട്ടരാജി നല്കി. പാകിസ്ഥാന് പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള മറ്റൊരു ഇമ്രാന്ഖാന് തന്ത്രമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
നേരത്തെ പാകിസ്ഥാന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലേക്ക് വിദേശകാര്യമന്ത്രിയായിരുന്ന ഷാ മഹ്മൂദ് ഖുറേഷിയെ മത്സരിപ്പിച്ചെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ പിടിഐ അംഗങ്ങള്‍ ഒന്നടങ്കം ദേശീയ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. പിന്നാലെ അംഗങ്ങള്‍ ഒന്നടങ്കം ദേശീയ അംസബ്ലിയില്‍ നിന്നും രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഒരിയ്ക്കലും നേരത്തെയാക്കില്ലെന്ന് പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്ഥാന് മുസ്ലിം ലീഗ് (എന്‍) അറിയിച്ചു. രാജിവെച്ചവരുടെ സീറ്റുകളിലേക്ക് മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് പാകിസ്ഥാന് മുസ്ലിം ലീഗ് (എന്‍) നേതാവ് അഹ്സാന് ഇഖ്ബാല്‍ പറഞ്ഞു. കൂട്ടരാജിയിലൂടെ പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കാമെന്ന ആശയം ഉപദേശിച്ച ഇമ്രാന്‍ഖാന്റെ ഉപദേശകരെയും അഹ്സാന് ഇഖ്ബാല്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: