കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ജന്‍ഔഷധി സ്റ്റോറുകളിലൂടെ ജനറിക് മരുന്നുകളുടെ വില്‍പന കൂടിയതോടെ ചില ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ ബ്രാന്‍ഡ് മാറരുതെന്ന് ചീട്ടില്‍ തന്നെ രേഖപ്പെടുത്തുന്നു. ചില സര്‍ക്കാര്‍ ഡോക്ടര്‍മാരും ഈ രീതി തുടങ്ങിയിട്ടുണ്ട്. മരുന്ന് കുറിക്കുമ്പോള്‍ വിവിധ കമ്പനികളുടെ ബ്രാന്‍ഡ് പേര് എഴുതാതെ മരുന്നിന്റെ സജീവ ഘടകം (മരശേ്‌ല ശിഴൃലറശലി)േ വ്യക്തമാക്കുന്ന ജനറിക് നാമം വ്യക്തമായി വലിയ അക്ഷരത്തില്‍ത്തന്നെ എഴുതണമെന്നുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം നേരത്തെ നിലവിലുണ്ട്. 90 ശതമാനം ഡോക്ടര്‍മാരും ഇത് പാലിക്കുന്നില്ല. കേന്ദ്രസര്‍ക്കാരും ഇതുസംബന്ധിച്ച് ഒന്നിലേറെ തവണ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും സര്‍ക്കാര്‍ ഡോക്ടര്‍മാരുള്‍പ്പെടെ ഇപ്പോഴും ബ്രാന്‍ഡ് നാമങ്ങള്‍ തന്നെയാണ് എഴുതുന്നത്.
ഇന്ത്യയില്‍ ഇന്നുപയോഗിക്കപ്പെടുന്ന 350 ഓളം മരുന്നുകള്‍ക്കായി 80,000 ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. രക്തസമ്മര്‍ദ്ദത്തിനുള്ള അമ്ലോഡിപിന്‍ എന്ന മരുന്നിന് മാത്രം 140 ബ്രാന്‍ഡുകളുണ്ട്. എല്ലാ ബ്രാന്‍ഡുകളിലുമുള്ള ഉള്ളടക്കം ഒന്നുതന്നെയാണ്. നിര്‍മാണച്ചെലവിന് പുറമെ മാര്‍ക്കറ്റിങ്, പരസ്യം, ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന പാരിതോഷികങ്ങള്‍, ഇന്‍സെന്റീവുകള്‍ തുടങ്ങിയ ചെലവുകളൊക്കെ ചേര്‍ത്താണ് ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ജനറികിനേക്കാള്‍ ആറിരട്ടിയും എട്ടിരട്ടിയുമൊക്കെ വിലയിടുന്നത്. ദശലക്ഷങ്ങള്‍ ചെലവിട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തുന്ന സമ്മേളനങ്ങളും സെമിനാറുകളുമൊക്കെ പൂര്‍ണമായും സ്‌പോണ്‍സര്‍ ചെയ്യുന്നത് മരുന്നുകമ്പനികളാണ്. അത്തരം ചെലവുകളുള്‍പ്പെടെയാണ് ഉപഭോക്താവിന്റെ മേല്‍ കെട്ടിവയ്‌ക്കുന്നത്.
ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് ഓരോ സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്ന ഡ്രഗ് കണ്‍ട്രോള്‍ ഓഫീസുകളാണ്. അവര്‍ അതില്‍ വീഴ്ച വരുത്തുമ്പോഴാണ് ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിപണിയിലെത്തുന്നത്. ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജന്‍ഔഷധി മരുന്നുകള്‍ക്ക് ഗുണനിലവാരം കുറവാണെന്ന് ചില ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ജന്‍ഔഷധി മരുന്നുകള്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറിയുടെ പരിശോധന കഴിഞ്ഞാണ് സ്‌റ്റോറുകളിലെത്തുന്നത്. കേരളത്തില്‍ ഇപ്പോള്‍ 787 ജന്‍ഔഷധി സ്‌റ്റോറുകള്‍ ഉണ്ട്. കുറഞ്ഞ വിലയ്‌ക്ക് മരുന്ന് ലഭിക്കുന്ന ഈ സംവിധാനം ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്നു. ഇതുകാരണം വില്‍പനയിലുണ്ടായ കുറവ് പരിഹരിക്കാനാണ് ബ്രാന്‍ഡഡ് മരുന്നു കമ്പനികള്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് ചില ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ തന്നെ വാങ്ങണമെന്ന് രോഗികളെ നിര്‍ബന്ധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: