അഹമ്മദാബാദ്: ആത്മീയവും ദൈവികവുമായ പ്രാധാന്യമുള്ള സുപ്രധാനകേന്ദ്രം എന്നതിലുപരി, സാമൂഹിക ബോധത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും ഇടമായി ക്ഷേത്രങ്ങള്‍ മാറിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കണമെന്നും ക്ഷേത്രത്തിലെ സ്ഥലങ്ങളും ഹാളുകളും യോഗ ക്യാമ്പുകള്‍ക്കും ക്ലാസുകള്‍ക്കും ഉപയോഗിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
രാമനവമിയോടനുബന്ധിച്ച് ഗുജറാത്തിലെ ജുനഗഡിലെ ഗാഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കടവപാട്ടീദാര്‍മാരുടെ കുലദേവതയായാണ് ഉമിയ മായെ കണക്കാക്കുന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008ലാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
അദേഹം നല്കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, ക്ഷേത്ര ട്രസ്റ്റ് സാമൂഹികവും ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലേക്കും സൗജന്യ തിമിര ശസ്ത്രക്രിയകളിലേക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രോഗികള്‍ക്ക് സൗജന്യ ആയുര്‍വേദ മരുന്നുകള്‍ നല്‍കുന്നതിലേക്കുമൊക്കെ അതിന്റെ വ്യാപ്തി വിപുലീകരിച്ചു. ക്ഷേത്രം സമര്‍പ്പിക്കാനും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാ ഉമിയയെ പ്രണമിക്കാനും അവസരം ലഭിച്ചതിന് മോദി നന്ദി രേഖപ്പെടുത്തി.
ശ്രീ രാമചന്ദ്രനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മള് ശബരി, കേവാത്ത്, നിഷാദ്രാജ് എന്നിവരെ കൂടി നാം ഓര്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി അവര്‍ ജനഹൃദയയങ്ങളില്‍ ആദരണീയമായ ഇടം നേടിയിട്ടുണ്ട്. ആരെയും അവഗണിക്കരുതെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.
ഭൂമി മാതാവിന് എന്തെങ്കിലും നാശം വരുത്താന്‍ മാ ഉമിയയുടെ ഭക്തന് എന്ന നിലയില്‍ ആളുകള്‍ക്ക് സാദ്ധ്യമല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ അമ്മയ്ക്ക് അനാവശ്യമായ മരുന്നുകള്‍ നല്‍കാത്തതുപോലെ നമ്മുടെ ഭൂമിയിലും അനാവശ്യ രാസവസ്തുക്കള്‍ ഉപയോഗിക്കരുത്, അദ്ദേഹം പറഞ്ഞു. ആത്മീയ മാനങ്ങള്‍ക്കൊപ്പം സാമൂഹിക അവബോധം പ്രചരിപ്പിക്കുന്നതിലുള്ള വലിയ പങ്കും വിശ്വാസ കേന്ദ്രങ്ങള്‍ വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: