ലണ്ടന്‍ : ബ്രിട്ടനില്‍ അക്ഷത നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ വിശദീകരണവുമായി ധനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തി. ബ്രിട്ടനില്‍ നികുതി അടയ്ക്കുമെന്നും മാതാപിതാക്കളെ നോക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നുമാണ് അക്ഷത വ്യക്തമാക്കുന്നത്.
ബ്രിട്ടനിലെ രാജ്ഞിയേക്കാള്‍ സമ്പന്നയാണ് ഇന്‍ഫോസിസ് സ്ഥാപക ചെയര്മാന് എന്‍.ആര്. നാരായണമൂര്‍ത്തിയുടെ മകളായ അക്ഷത മൂര്‍ത്തി. ഇന്‍ഫോസിസില്‍ അക്ഷതയക്ക് 7600 കോടിയുടെ ഓഹരിയുണ്ട്. ഇന്‍ഫോസിസില്‍ 0.9% ഓഹരിയുള്ള അക്ഷതയ്ക്ക് ആ ഇനത്തില്‍ കഴിഞ്ഞവര്‍ഷം മാത്രം 1.51 കോടി ഡോളര്‍ (114.64 കോടി രൂപ) ഡിവിഡന്റ് ലഭിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെ സമ്പത്ത് 3500 കോടിയാണെന്നാണ് ഔദ്യോഗിക കണക്ക്. രാജ്ഞിയുടെ സമ്പത്തിന്റ ഇരട്ടിയിലധികം സമ്പത്ത് അക്ഷയയ്ക്കുണ്ട്
ബ്രിട്ടിഷ് പൗരത്വം ഇല്ലാത്തതിനാല്‍ ഇതരരാജ്യങ്ങളില്‍നിന്നുള്ള വരുമാനത്തിന് അക്ഷത നികുതി നല്‍കിയിരുന്നില്ല. ഇതു വിവാദമായതിനെ തുടര്‍ന്ന് തന്റെ വിദേശ വരുമാനങ്ങള്‍ക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി നല്‍കുമെന്ന് വ്യക്തമാക്കിയത്. സ്ഥിരതാമസക്കാരല്ലാത്ത പൗരന്മാര് വിദേശത്തുനിന്നുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല എന്നാണു ബ്രിട്ടനിലെ നിയമം.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള ഋഷി സുനകിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുന്ന തരത്തില്‍ വിവാദം മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരുന്നു. തന്നെ മോശക്കാരനാക്കാനുള്ള ശ്രമമാണിതെന്ന നിലപാടിലാണ് ഋഷി.
‘ തന്റെ മുന്‍കാല നികുതി ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും നിയമപരമാണ്, ബ്രിട്ടനല്ല, ഇന്ത്യയാണ് തന്റെ സ്ഥിരം വാസസ്ഥലമായി അവകാശപ്പെടുന്നത് തുടരും, മാതാപിതാക്കളുടെ ആരോഗ്യനില മോശമാകുമ്പോള്‍ അവരെ പരിചരിക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നത്’ അക്ഷത വ്യക്തമാക്കിയിരുന്നു.
ഭാര്യയുടെ സാമ്പത്തിക നിക്ഷേപം തന്നില്‍ നിന്ന് വേറിട്ടതാണെന്നും ഭാര്യാപിതാവിന്റെ സമ്പത്തിനെക്കുറിച്ചും ഭാര്യയുടെ നികുതി ക്രമീകരണങ്ങളെക്കുറിച്ചും ഉള്ള ചോദ്യങ്ങള്‍ തന്നെ നശിപ്പിക്കാനുള്ള രാഷ്ട്രീയ പ്രേരിത ശ്രമങ്ങളാണെന്നും ഋഷി സുനകും പറഞ്ഞു. അക്ഷതയ്ക്ക് ഇന്‍ഫോസിസിലും മറ്റ് ഇന്ത്യന്‍ കമ്പനികളിലും ഓഹരികളുള്ളതിനാല്‍, സുനക് ഇന്ത്യയ്ക്ക് അനര്‍ഹമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്ന ആക്ഷേപങ്ങളാണ് ബ്രിട്ടനിലെ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.
സ്ഥിരതാമസക്കാരല്ലാത്ത പൗരന്മാര് വിദേശത്തുനിന്നുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല എന്നാണു ബ്രിട്ടനിലെ നിയമം. എന്നാല്‍, ശമ്പളക്കാര്‍ക്ക് അടുത്തിടെ നികുതി വര്‍ധിപ്പിച്ചതോടെ ധനമന്ത്രിയുടെ ഭാര്യയുടെ വിദേശ വരുമാനം മാധ്യമങ്ങള്‍ കുത്തിപ്പൊക്കി.
ബ്രിട്ടീഷുകാര്‍ വലിയ ജീവിതച്ചെലവ് അഭിമുഖീകരിക്കുകയും പണപ്പെരുപ്പം കുതിച്ചുയരുകയും ചെയ്യുന്ന സമയത്ത് നികുതി ് വര്‍ധിപ്പിക്കാനുള്ള ധനമന്ത്രി ഋഷി സുനകിന്റെ തീരുമാനം പൊതുജന രോഷം വര്‍ധിച്ചിച്ചിരുന്നു. ബിട്ടനില്‍ പൗരത്വമില്ലാതെ താമസിക്കുന്ന 75,000ത്തിലധികം വിദേശ പൗരന്മാരെ വിദേശ വരുമാനത്തിന്റെ നികുതിയില്‍ നിന്ന് ഒഴിവാക്കുന്ന നിയമമാണിപ്പോള്‍ ഉളളത്. ഇത് വളരെ സമ്പന്നര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതിനാല്‍ അതിനമ്പന്നര് ബ്രിട്ടനില്‍ താമസം ഇഷ്ടപ്പെടുന്നുമുണ്ട്.
നികുതി ഇളവ് സംവിധാനം അവസാനിപ്പിക്കണമെന്നാണ് ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബര്‍ പാര്ട്ടി് ആവശ്യപ്പെട്ടത്. അക്ഷയ മൂര്‍ത്തി തന്റെ നികുതി അടയ്ക്കുന്നതില്‍ അന്യായമുണ്ടെങ്കില് മുന്‍ വര്‍ഷങ്ങളില്‍ ഒഴിവാക്കിയ ബ്രിട്ടീഷ് നികുതിയും തിരികെ നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു .
ബോറിസ് ജോണ്സണ് പിന്‍ഗാമിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ് ധനമന്ത്രി ഋഷി സുനക്.
നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഋഷി. തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രിയായിരുന്നു. ബോറിസ് ജോണ്‍സന്റെ അടുപ്പക്കാരനായ ഋഷി സുനക് ബ്രെക്സിറ്റിനായുള്ള പ്രചാരണത്തില്‍ മുന്‍പന്തിയിലായിരുന്നു. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ പ്രധാന പ്രചാരണ ചുമതലകളും സനകിനായിരുന്നു. 2015 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടിരിക്കുന്നത്.
പഞ്ചാബില്‍ വേരുകളുള്ള ഇന്ത്യന്‍ ഡോക്ടറുടെ മകനായി 1980ല്‍ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി ജനിച്ചത്. 2015ല്‍ യോര്‍ക്ക്ഷയറിലെ റിച്ച്മോണ്ടില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് അക്ഷതയെ വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: