പി. ഐ . ശങ്കരനാരായണന്
ഇന്ന് രാമനവമി നാളില്‍ ക്ഷേത്രങ്ങളില്‍ രാമന്ത്രങ്ങള് ഉരുവിട്ട് ജ്ഞാനപ്രദക്ഷിണം നടത്തുന്നത് അഭികാമ്യമാണ്. വൈകീട്ട് ദീപാരാധനയ്ക്കു മുമ്പ് ആബാലവൃദ്ധം ഭക്തരും ക്ഷേത്രനടയില്‍ ഒത്തു ചേര്‍ന്ന് ജ്ഞാനപ്രദക്ഷിണത്തിന് ഒരുങ്ങണം.
ആദ്യം, രാമായണത്തിലെ ആദ്യത്തെ എട്ടുവരികളാണ് ശ്രീരാമവന്ദനമായി ചൊല്ലേണ്ടത്. പിന്നീട് മുതിര്‍ന്നവര്‍ ആരെങ്കിലും ലക്ഷ്മണോപദേശത്തിലെ വരികള്‍ ഉറക്കെ ചൊല്ലിക്കൊടുക്കുക. പിന്നില്‍ അണിനിരക്കുന്ന ഭക്തജനങ്ങള്‍ അത് ഉറക്കെ ഏറ്റു ചൊല്ലിക്കൊണ്ട് പ്രദക്ഷിണമാകാം.
ഏറ്റവും നല്ല ജീവിതതത്ത്വങ്ങള്‍ നല്‍കിയാണ് രാമന്, ലക്ഷ്മണനെ സാന്ത്വനിപ്പിക്കുന്നത്. ദീപാരാധനയ്ക്കു നട തുറക്കുമ്പോള്‍ ചൊല്ലിത്തീര്‍ക്കാവുന്ന വിധത്തിലാകണം ജ്ഞാനപ്രദക്ഷിണത്തിന്റെ സമയപ്പെടുത്തല്. ഒടുവില്‍ ക്ഷേത്രനടയില്‍ വീണ്ടും ശ്രീരാമ രാമ രാമ… എന്ന എട്ടു വരികള്‍ ചൊല്ലിയുളള സമര്‍പ്പണമാകാം.
നാളെ ഭരതജയന്തി അഥവാ ഭരതദശമിയാണ്. രാമായണത്തില്‍ ഭരതന്റെ പങ്കും ഒട്ടും ചെറുതല്ലല്ലോ. നാളെയും അതിനടുത്ത ദിവസത്തെ ലക്ഷ്മണ, ശത്രുഘ്ന ജയന്തിയിലും ജ്ഞാനപ്രദക്ഷിണം തുടരണം. അതാതു ദിവസങ്ങളില്‍ പ്രാധാന്യമനുസരിച്ചുള്ള വരികളാണ് ജ്ഞാനപ്രദക്ഷിണത്തിന് ചൊല്ലേണ്ടത്.
രാമപക്ഷത്തിന്റെ അവസാനം ഹനുമദ്ജയന്തിയിലാണ്. ഹനുമാന്റെ ഗുണങ്ങളെ സ്തുതിച്ചു വേണം അന്നത്തെ ജ്ഞാനപ്രദക്ഷിണം. ഒരേ സമയം ഭക്തിയും ജ്ഞാനവും സാമൂഹിക ഐക്യവും വളര്‍ത്തുന്ന ജ്ഞാനപ്രദക്ഷിണം എല്ലാ ക്ഷേത്രങ്ങളിലും നടത്തേണ്ടത് കാലത്തിന്റെ അനിവാര്യത കൂടിയാകുന്നു. ജയ് ശ്രീരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: