ന്യൂദല്‍ഹി: പഞ്ചാബിലെ വിജയത്തിന് ശേഷം മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിറകുവിരിക്കാന്‍ ശ്രമിക്കുന്ന ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ആപ്പ് ഹിമാചല്‍ പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ അനുപ് കേസരി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ഹിമാചല്‍ ഘടകം സംഘടനാ ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍, ഉന ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ സിംഗ് എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചു.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ അദേഹവും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും ചേര്‍ന്ന് ആപ്പ് വിട്ട് വന്നവരെ പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചു. ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൡനെതിരെ രൂക്ഷ വിമര്‍ശനമാണ് അദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകര്‍ നടത്തിയത്. പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന വ്യക്തിയാണ് കേജരിളെന്നും ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും അനൂപ് കേസരി പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷമായി ഞങ്ങള്‍ പാര്‍ട്ടിയ്ക്കുവേണ്ടി രാപ്പകലില്ലാതെ പണിയെടുത്തു. എന്നാല്‍ അതിനൊന്നും വിലകൊടുക്കാതെയുള്ള പെരുമാറ്റമാണ് കേജരിവാളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കേസരി കൂട്ടിച്ചേര്‍ത്തു.
വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ വീണ്ടും ഹിമാചലില്‍ അധികാരത്തിലെത്തുമെന്ന് സതീഷ് താക്കൂര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശില്‍ അരവിന്ദ് കേജരിവാള്‍ റോഡ് ഷോ നടത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്ത് രാഷ്ട്രീയമായി ഉയര്‍ന്നുവരാമെന്ന ആപ്പിന്റെ മോഹങ്ങള്‍ക്ക് മേല്‍ ഇടിത്തീയായിരിക്കുകയാണ് ഈ സംഭവം.
2022 അവസാനമോ 2023 ആദ്യമോ ആയിരിക്കും ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. 68 അംഗ സഭയില്‍ നിലവില്‍ ബിജെപിയ്ക്ക് 44 സീറ്റും കോണ്‍ഗ്രസിന് 21 സീറ്റുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: