ജയ്പൂര്‍: രാജസ്ഥാനിലെ കരൗലിയില്‍ ഹിന്ദു പുതുവത്സരദിനത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപം ആസൂത്രിതമായ ഭൂമി ജിഹാദിന്റെ ഭാഗമായിരുന്നുവെന്ന് കരുതുന്നതായി റിപ്പോര്‍ട്ട്. കൂട്ടത്തോടെ കരൗലിയില്‍ നിന്നും പലായനം ചെയ്യേണ്ട ഭീതിയിലാണ് ഇവിടുത്തെ ഹിന്ദു കച്ചവടക്കാരും കുടുംബങ്ങളുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഹിന്ദുക്കളുടെ പല കടകളും കൊള്ളയടിക്കപ്പെട്ടതിനാല്‍ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ താമസം തുടരാനുള്ള ഭീതിയിലാണ് ഹിന്ദു കുടുംബങ്ങള്‍. പലരും സുരക്ഷിതമായ മറ്റേതെങ്കിലും പ്രദേശത്തേക്ക് പോകാനുള്ള ആലോചനയിലാണ്. ഗുജറാത്തില്‍ ഇതുപോലുള്ള ഭൂജിഹാദുകള് നടന്നതായി തെളിവുകളുണ്ട്. ഹിന്ദുക്കളുടെ പ്രദേശത്തെ ഭൂമി വാങ്ങിയശേഷം പിന്നീട് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കി ബാക്കിയുള്ള ഹിന്ദുക്കളെക്കൂടി തുരത്തുന്ന രീതിയാണ് ഈ ഭൂജിഹാദ്. ഏകദേശം ഇതിന് സമാനമായ സംഭവമാണ് കരൗലിയില്‍ അരങ്ങേറിയത്.
കരൗലിയിലെ വര്ഗ്ഗീയസംഘട്ടനത്തിന്റെ ഇരയായ ഒരാളാണ് ചന്ദ്രശേഖര്‍ ഗാര്‍ഗ് എന്ന വ്യാപാരി. ഇദ്ദേഹം മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഹത്വാരാ ബസാര്‍ സ്വദേശിയാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഇവിടെ ഡിപാര്‍ട്മെന്റ് സ്റ്റോര്‍ നടത്തുകയാണ് ചന്ദ്രശേഖര്‍ ഗാര്‍ഗിന്റെ കുടുംബം.
റിപ്പബ്ലിക് ഭാരതിന്റെ വീഡിയോ കാണാം:
ഹിന്ദുപുതുവത്സര ദിനമായ ഏപ്രില്‍ രണ്ടിന് ചന്ദ്രശേഖര്‍ ഗാര്‍ഗ് തന്റെ കടയില്‍ പതിവ് ബിസിനസുമായി ഇരിക്കുകയായിരുന്നു. എന്നാല്‍ ഏകദേശം 3.30 ആയപ്പോള്‍ ഈ പ്രദേശത്തെ മുസ്ലിം കടയുടമകള്‍ അവരുടെ കടകള്‍ അടച്ച് പോകാന്‍ തുടങ്ങി. ‘ഞങ്ങള്‍ക്ക് ഇവിടെ എട്ട് കടകളുണ്ട്. ഇവയെല്ലാം മുസ്ലിങ്ങള്‍ കച്ചവടം നടത്തുന്ന കടകളുടെ അടുത്താണ്. 3.30 ആയപ്പോള്‍ എല്ലാ മുസ്ലിം കച്ചവടക്കാരും കടയടച്ച് പോയി. അവര്‍ ഒരിടത്ത് ഒത്തുചേരുകയായിരുന്നു. പക്ഷെ അവരെ അടുത്തറിയാവുന്നതിലാ# ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ആശങ്കയൊന്നുമുണ്ടായില്ല. എന്നാല്‍ ഏഴ് മണിയായപ്പോള്‍ അവര്‍ ഒരു റാലി നടത്തി. അവര്‍ ഞങ്ങളെ കടകളില്‍ നിന്നും വലിച്ച് പുറത്തേക്കിട്ടു. എന്റെ അച്ഛനെയും സഹോദരനെയും കടയില്‍ നിന്നും അക്രമാസക്തരായ ജനക്കൂട്ടം വലിച്ചുപുറത്തെറിഞ്ഞു. അവര്‍ പിന്നീട് ഞങ്ങളുടെ കട കൊള്ളയടിച്ചു. ‘- ഗാര്‍ഗ് പറയുന്നു.
‘ഗാര്‍ഗ് അവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ആള്‍ക്കൂട്ടം ആക്രമിച്ചു. കട തല്ലിത്തകര്‍ത്തു. അച്ഛനും ആക്രമിക്കപ്പെട്ടു’- ഗാര്‍ഗ് പറയുന്നു. കടയിലെ സാധനങ്ങളെല്ലാം മോഷ്ടിച്ചശേഷം അവര്‍ കടക്ക് തീയിട്ടതായും ഗാര്‍ഗ് പറയുന്നു.
ഈ ആക്രമണത്തില്‍ ഗാര്ഗിന് മൂന്ന് കടകള്‍ പാടെ നഷ്ടമായി. “ഫയര്‍ ഫോഴ്സുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരാരും ഞങ്ങളുടെ ഫോണ്‍ വിളികളോട് പ്രതികരിച്ചില്ല. ഇത് ആസൂത്രിതമാണെന്ന് തോന്നി. അതേ സമയം അതില്‍ മൂന്നോ നാലോ സംഘം മുസ്ലിം പ്രദേശത്ത് മാത്രം സഹായത്തിനെത്തി.”- ഗാര്‍ഗ് പറയുന്നു.
ഇനി വീണ്ടും ഒരു ആക്രമണമുണ്ടായേക്കുമോ എന്ന ഭീതിയിലാണ് ഗാര്‍ഗും കുടുംബവും. അതുകൊണ്ട് ഇവര്‍ ഇപ്പോള്‍ ഹത്വാര ബസാര്‍ പ്രദേശത്ത് നിന്നും വിട്ടുപോകാനുള്ള ആലോചനയിലാണ്.
മറ്റൊരു ഇരയായ രമേഷും ഗാര്‍ഗിനെ അനുകൂലിക്കുന്നു. രമേഷിന് ഈ പ്രദേശത്ത് രണ്ട് കടകളുണ്ട്. ഒന്ന് പലചരക്ക് കടയും മറ്റൊന്ന് പാല്വില്പനക്കടയുമാണ്. ഇത് രണ്ടും തകര്‍ക്കപ്പെട്ടു. “എന്റെ വീട് മാത്രമല്ല, കടകളും തകര്‍ത്തു. കഴിഞ്ഞ 35 വര്‍ഷമായി ഈ ബിസിനസ് ഞാന്‍ നടത്തുന്നു. ഇപ്പോള്‍ അതെല്ലാം കത്തിച്ചു”- ഭീതിയോടെ രമേഷ് പറയുന്നു.
“ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ്. അവര്‍ സ്കൂട്ടര്‍ കത്തിച്ചു. കടയിലെ ജോലിക്കാര്‍ ജീവനും കൊണ്ടു പാഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു ആള്‍ക്കൂട്ടം ആക്രമിക്കാനെത്തി. “- രമേഷ് പറയുന്നു. “സഹോദരങ്ങളെപ്പോലെ കഴിഞ്ഞതാണ്. പക്ഷെ അവര്‍ ഞങ്ങളെ ആക്രമിച്ചു. മുസ്ലിങ്ങളെല്ലാം ആക്രമണത്തിന് മുന്‍പേ കടയടച്ചുപോയി. അവരുടെ കടകള്‍ സുരക്ഷിതമായി”- രമേഷ് പറഞ്ഞു.
ഹേമന്ത് അഗര്‍വാള്‍ ഒരു പലചരക്ക് കട നടത്തുന്ന വ്യക്തിയാണ്. തന്റെ കടയില്‍ നിന്നും ആള്‍ക്കൂട്ടം 20 ലക്ഷം കൊള്ളയടിച്ചതായി പറയുന്നു. “പതിവുപോലെ കട തുറന്നതാണ്. അഞ്ച് മണിയോടെ ആള്‍ക്കൂട്ടമെത്തി. ഞങ്ങള്‍ കട അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും അവര്‍ കട ആക്രമിച്ചു. സാധനങ്ങള്‍ കൊള്ളയടിച്ചു. ഞങ്ങള്‍ കരഞ്ഞപേക്ഷിച്ചു. അവര്‍ കേട്ടില്ല. അവര്‍ സാധനങ്ങള്‍ എടുത്തുകൊണ്ടുപോയശേഷം കട കത്തിച്ചു”- ഹേമന്ത് അഗര്‍വാള്‍ തന്റെ ദുരനുഭവം വിവരിക്കുന്നു.
ഇനി എന്താണ് ചെയ്യേണ്ടതെന്നറിയുന്നില്ല. ജീവനില്‍ ഭയമുള്ളതിനാല്‍ ഇവിടെ താമസം തുടരാന്‍ താല്പര്യമില്ലെന്നും ഹേമന്ത് അഗര്‍വാള്‍ പറയുന്നു. ഹിന്ദു പുതുവത്സരദിനത്തിലെ ബൈക്ക് റാലിക്ക് നേരെ ഹത്വാര ബസാറില്‍ വെച്ചാണ് കല്ലേറുണ്ടായത്. മൂന്ന് ബൈക്കുകളും ഒരു ഡസനോളം കടകളും കത്തിച്ചു. പൊലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്കുണ്ട്.
കല്ലേറും തുടര്‍ന്ന് നടന്ന അക്രമവും വീട്കത്തിക്കലും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മത്ലൂബ് അഹമ്മദ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ഒളിവില്‍ കഴിയുന്ന ഈ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. അതേ സമയം ചില ബിജെപി നേതാക്കളെ അതിവേഗം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്. പൊലീസിന്റെ ഈ നീക്കം സംശയം ജനിപ്പിക്കുന്നു.
അക്രമത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കരങ്ങളും ഉണെന്നും ബിജെപി. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല രാജസ്ഥാന് സര്‍ക്കാരിനയച്ച കത്തില്‍ ആരോപിച്ചു. ഈ വര്‍ഗ്ഗീയ സംഘര്‍ഷം നടക്കുന്നതിന് മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് ഇക്കാര്യം അറിഞ്ഞിരുന്നു എന്ന കാര്യം മുഖ്യമന്ത്രി അശോക് ഗെലോട്ടിന് നിഷേധിക്കാന്‍ കഴിയുമോ എന്നും ഷെഹ്സാദ് പൂനവാല ചോദിച്ചു. ഹിന്ദു പുതുവത്സരറാലിക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് പോപ്പുലര്‍ ഫ്രണ്ട് കത്തിലൂടെ രാജസ്ഥാന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: