ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന് 1097.83 കോടി നല്കി കേന്ദ്ര സര്‍ക്കാര്‍. ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിനാണ് കേന്ദ്രം തുക നല്‍കിയിരിക്കുന്നത്. 12,077 കോടി രൂപകൂടി കേന്ദ്രം കേരളത്തിന് നല്‍കും. 12 തുല്യ പ്രതിമാസ ഗഡുക്കളായാകും നല്‍കുക.
ആകെ 13, 174 കോടിരൂപയാണ് കേന്ദ്രം 5-ാം ധനകാര്യകമ്മീഷന് ശുപാര്‍ശ പ്രകാരം നല്‍കുന്നത്. കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിനാണ് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്നത്. 13,587 കോടിരൂപ. രണ്ടാമത് കേരളത്തിനും മൂന്നാമത് ആന്ധ്രയ്ക്കുമാണ് (10,549 കോടി).
14 സംസ്ഥാനങ്ങള്‍ക്കുമായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 86,201 കോടി രൂപയുടെ പിഡിആര്‍ഡി ഗ്രാന്റാണ് കേന്ദ്രം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: