ആലപ്പുഴ: കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലയും വന്‍ തോതില്‍ കുതിച്ചുയരുന്നു. നിര്‍മാണ വസ്തുക്കളുടെ വിലവര്‍ധന സാധാരണക്കാരെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. പാറ, മെറ്റല്‍, എം. സാന്‍ഡ്, സിമന്റ്, ബ്രാന്‍ഡഡ് കമ്പികള്‍ എന്നിവയുടെ വിലയാണ് കുതിച്ചുയരുന്നത്. ഒരു ലോഡ് പാറയ്ക്കും മുക്കാല്‍ ഇഞ്ച് മെറ്റലിനും സമാനതകളില്ലാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
പാറമണലിന് ഒരടിക്ക് 57 ല്‍ നിന്ന് 61 രൂപയായും ഒരു പായ്ക്കറ്റ് സിമന്റിന് 420 ല്‍നിന്ന് 450 രൂപയായും വാര്ക്കല്കമ്പി ഒരു കിലോയ്ക്ക് 72 രൂപയില്‍നിന്ന് 25 രൂപയിലധികം വര്‍ധിച്ച് 98-100 രൂപയിലും എത്തി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സിമന്റിനും മറ്റും സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണമില്ലാത്തതിനാല്‍, സിമന്റ് കമ്പനികള്‍ കൊള്ളയടിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
കേരള സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കേരളത്തിന്റെ സ്വന്തം സിമന്റായ മലബാര്‍ സിമന്റിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് വിപണിയില്‍ ഇടപെട്ടാല്‍ ഒരു പരിധി വരെ സിമന്റ് വില നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉപഭോക്താക്കളും വ്യാപാരികളും അഭിപ്രായപ്പെടുന്നു.
എന്നാല്‍, അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ അമ്മ സിമന്റ് എന്ന പേരില്‍ വെറും 150 രൂപയ്ക്ക് 50 കിലോ പായ്ക്കറ്റ് സിമന്റ് പാവപ്പെട്ട സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്കുമ്പോള് അതേ സിമന്റ്് കേരളത്തില്‍ 450 രൂപയ്ക്കാണ് കമ്പനികള്‍ വില്‍ക്കുന്നത്. ഈ ഇരട്ടത്താപ്പിനെതിരെ നിസ്സംഗ ഭാവമാണ് കേരള സര്‍ക്കാര്‍ കാട്ടുന്നത് എന്നാണ് ജനം പറയുന്നത്. ഏതാനും ആഴ്ചയ്ക്കുള്ളില്‍ സിമന്റിന് വന്‍ വിലക്കയറ്റമുണ്ടാകുമെന്നും 500 രൂപയ്ക്ക് മുകളില്‍ വരെ അത് എത്തിയേക്കാമെന്നുമുള്ള സൂചനയാണ് ഈ മേഖലയിലെ വ്യാപാരികള്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: