ഇസ്ലാമബാദ് : അവിശ്വാസ പ്രമേയത്തിന് പാക്കിസ്ഥാന് ദേശീയ അസംബ്ലിയില്‍ അവതരണാനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ചട്ട വിരുദ്ധമെന്ന് സുപ്രീം കോടതി. അവിശ്വാസ പ്രമേയും വോട്ടിനിടുന്നതില്‍ നിന്നും പിന്മാറുകയും അവതരണാനുമതി നിഷേധിക്കുകയും ചെയ്ത നടപടി ഭരണഘടനാ ലംഘനമാണ്. ഭരണഘടനയുടെ 95 മത്തെ ആര്‍ട്ടിക്കിളിന്റെ ലംഘനമുണ്ടായതായി ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാല്‍ അറിയിച്ചു. അവിശ്വാസ പ്രമേയത്തിലുള്ള വോട്ട് ഇമ്രാന് ഖാന് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ നിര്ണ്ണായകമായിരിക്കേയാണ് പാക് ദേശീയ അസംബ്ലിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം നോട്ടീസ് നല്‍കുകയും വിദേശ ശക്തികളുടെ പ്രേരണയാല്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം വോട്ടിനിടുന്നതില്‍ നിന്നും പിന്മാറുകയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി ഇമ്രാന് ഖാന് അവിശ്വാസ പ്രമേയം വോട്ടിനിടുന്നതില്‍ പങ്കെടുത്തിരുന്നില്ല. അതിനു പിന്നാലെ പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുകയായിരുന്നു.
പാക് സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജികളില്‍ വാദം തുടരുകയാണ്. പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരാകരിച്ചിരുന്നു. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് വാദം കേട്ടത്.
അവിശ്വാസം അവതരിപ്പിക്കുന്നത് തടയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല. അവിശ്വാസ പ്രമേയം തടയാന്‍ സ്പീക്കര്‍ ഭരണഘടന വളച്ചൊടിച്ചു. അവിശ്വാസം പരിഗണനയില്‍ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ കഴിയില്ല എന്നീ കാര്യങ്ങളാണ് പ്രതിപക്ഷം കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വിശദമായ വാദം കേട്ട ശേഷമാണ് ഭരണഘടനാ പരമായി വിധി പറയുക.
അതേസമയം ഡെപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയാല്‍ അത് ഇമ്രാന് ഖാന് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ തകര്‍ക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്കും പ്രതിപക്ഷ കുതന്ത്രങ്ങള്‍ക്കും എതിരെ പ്രക്ഷോഭം തുടങ്ങാന്‍ ഇമ്രാന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന് മുമ്പ് വിദേശ ശക്തികളുടെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ജനങ്ങളോട് തെരുവിലിറങ്ങാനും ഇമ്രാന് ഖാന് ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: