പത്തനംതിട്ട: അഞ്ചു നാള് നീണ്ടു നിന്ന ആവേശകരമായ കലാമാമാങ്കത്തിന് ഇന്ന് സമാപനം. വൈകിട്ട് ഏഴിന് ജില്ലാ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. 65 പോയിന്റോടെ എറണാകുളം തേവര എസ്എച്ച് കോളേജാണ് മുന്നില്‍.തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജാണ് രണ്ടാമത്.49 പോയിന്റ്.മൂന്നാം സ്ഥാനം മഹാരാജാസ് കോളേജ് എറണാകുളത്തിനാണ്.40 പോയിന്റ്.
സര്‍വകലാശാല യുവജനോത്സവത്തിനു ശനിയാഴ്ചയാണ് തിരി തെളിഞ്ഞത്. പ്രധാന വേദിയായിരുന്ന ജില്ലാ സ്റ്റേഡിയത്തിലെ സുഗതകുമാരി നഗറില്‍ വൈകിട്ട് അഞ്ചിന് ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദന്, നവ്യ നായര്‍, സംഗീത പ്രതിഭ സ്റ്റീഫന്‍ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് രാവെന്നോ പകലെന്നോ ഇല്ലാത്ത അവിസ്മരണീയമായ കലാമാങ്കത്തിനാണ് പത്തനംതിട്ട ജില്ല സാക്ഷ്യം വഹിച്ചത്.
എല്ലാ ദിവസം വൈകിട്ട് മഴ വില്ലനായി എത്തിയയെങ്കിലും കലോത്സവത്തിന്റെ മാറ്റുകുറയ്ക്കാന്‍ പ്രക്യതിയ്ക്കുമായില്ല. പത്തു വര്‍ഷത്തിന് ശേഷമായിരുന്നു പത്തനംതിട്ടയില്‍ ഇത്തവണ കലോത്സവത്തിന് വേദിയായത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കലോത്സവങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഇത്തവണ കലോത്സവത്തിന്റെ പൊലിമയ്ക്ക് യാതൊരു കുറവും വന്നില്ല.
ഏഴ് വേദികളിയായി നടന്ന മത്സരങ്ങളില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. സംഘാടക സമിതിയുടെ വീഴ്ച എല്ലാ വേദികളിലും പ്രകടമായിരുന്നു. മത്സരാര്‍ത്ഥികള്‍ക്കും കൂടെ എത്തുന്നവര്‍ക്കുമായി യാതൊരു തരത്തിലുമുള്ള സൗകര്യങ്ങളും ഒരിടത്തും ഒരുക്കിയിരുന്നില്ല. പ്രധാന വേദിയായ ജില്ലാ സ്റ്റേഡിയത്തില്‍ മഴ പെയ്താല്‍ ചെളിക്കെട്ടായിരുന്നു.കലോത്സവത്തിന് കല്ലുകടിയായി പല വേദികളിലും സംഘര്‍ഷവും പല ദിവസങ്ങളിലായി അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: