തിരുവന്തപുരം: കഴിഞ്ഞ ഓണത്തിന് പെരിങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ ഒരു തേങ്ങ അടിച്ച ക്ഷീണം മാറുന്നതിന് മുന്‍പ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ വീണ്ടും 101 തേങ്ങ ഉടച്ച് എം.പി ശശി തരൂര്‍. ഫേസ്ബുക്കില്‍ താന്‍ ക്ഷേത്ര ദര്‍ശനം നടത്തിയതും തേങ്ങ ഉടയ്ക്കുന്നതിന്റെയും ഫോട്ടോകളും അദ്ദേഹം പോസ്റ്റ് ചെയ്തു.
അഭ്യുദയകാംക്ഷിയും സുഹൃത്തുമായ ശ്രീ അച്യുതന് മേനോന്റെ വഴിപാട് പ്രകാരം പഴവങ്ങാടി അമ്പലത്തില്‍ എത്തി. 101 തേങ്ങ ഉടച്ചു. തുടര്‍ന്ന് പദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തിയെന്നും അദ്ദേഹം വിശദമാക്കി. ഇതിന് താഴെ എംപിയെ ട്രോളി കൊണ്ടുള്ള നിരവധി കമന്റെുകളും വന്നു. കഴിഞ്ഞ തവണ തേങ്ങ എറിഞ്ഞത് ഒര്‍മ്മയില്ലേ എന്നും ചിലര്‍ ചോദിച്ചു.
കഴിഞ്ഞ ഓണക്കാലത്ത് സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയതാണ് തരൂരിന്റെ തേങ്ങ ഉടയ്ക്കല്‍. തിരുവോണ നാളില്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ എം.പി തേങ്ങ ഉടയ്ക്കുന്ന ചിത്രങ്ങള്‍ മീമുകളായും ട്രോളുകളായും വൈറലായിരുന്നു. അതിലെ നിരവധി ചിത്രങ്ങളും അദ്ദേഹം അന്ന് പോസ്റ്റ് ചെയ്തു. ചായ അടിക്കുന്നതും. ക്രിക്കറ്റ് ഗൗണ്ഡില് തേങ്ങ അടിക്കുന്നതും തമാശയായി കാണുന്നു അതില്‍ ഞാന്‍ സന്തോഷിക്കുന്നെന്നും ശശി തരൂര്‍ കമന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: