ആലപ്പുഴ: ക്ഷേത്ര ഭൂമികള്‍ അന്യാധീനപ്പെട്ടുത്തുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി. അക്രമങ്ങളില്‍ നഷ്ടപ്പെട്ടതും, ഊരായ്മ കുടുംബങ്ങളോ, ക്ഷേത്രപാലകരോ ക്ഷയിച്ച് സംരക്ഷിക്കാന്‍ സാധിക്കാതെ വന്നതുമായ ആയിര കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികള്‍ കാലാകാലങ്ങളില്‍ വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ കൈവശം വന്നു ചേര്‍ന്നും, സര്‍ക്കാരും , സ്വകാര്യ വ്യക്തികളും, സ്ഥാപനങ്ങളും കയ്യേറിയും അന്യാധീനപ്പെട്ടു പോയിട്ടുണ്ട്.
സര്‍ക്കാര്‍ പട്ടയ ദാനവുമായി ബന്ധപ്പെട്ട് നടക്കുന്ന പട്ടയമേളകളില്‍ ഇത്തരം അന്യാധീനപ്പെട്ടു പോയ ക്ഷേത്ര ഭൂമികള്‍ക്ക് പട്ടയം നല്കി വിതരണം ചെയ്യുന്നതായാണ് വിവരം. ദേവന് മൈനര്‍ എന്ന നിലയില്‍ ദേവന്റെ ഭൂമിയും, സ്വത്തുക്കളും ക്രയവിക്രയം ചെയ്യാന്‍ അധികാരമില്ല എന്നിരിക്കെ ക്ഷേത്ര ഭൂമികള്‍ക്ക് പട്ടയം നല്‍കുന്നത് നിര്‍ത്തിവക്കണം എന്നും, ഭൂമികള്‍ അതതു ക്ഷേത്രങ്ങള്‍ക്ക് തിരികെ നല്‍കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ. പി രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് എം. പ്രഗല്ഭന്, ജില്ലാ സംഘടനാ സെക്രട്ടറി ഏവൂര്‍ ശശികുമാര്‍, ജയപ്രകാശ്, വിശ്വഹിന്ദുപരിഷത്ത് വിഭാഗ് ജോ. സെക്രട്ടറി എം. ജയകൃഷ്ണന്, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിമാരായ കെ.എം. ബാബു, പി. സൂര്യകുമാര്‍ എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: