തേഞ്ഞിപ്പലം: ചരിത്രം കുറിച്ച ജമ്പിലൂടെ തമിഴ്നാടിന്റെ ജസ്വിന് ആള്‍ഡ്രില്‍ ലോങ്ജമ്പില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ദൂരം കുറിച്ചെങ്കിലും റെക്കോഡ് ബുക്കില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ പുരുഷ ലോങ്ജമ്പില്‍ 8.37 മീറ്റര്‍ ചാടി ജസ്വിന് പൊന്നണിഞ്ഞിട്ടും റെക്കോഡ് ബുക്കില്‍ ഇടം നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് താരം കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. പകരം രണ്ടാമതെത്തിയ മലയാളി ഒളിമ്പ്യന്‍ എം. ശ്രീശങ്കര്‍ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചു. കാറ്റ് മത്സരത്തിന്റെ ഗതി നിര്ണയിച്ചതായിരുന്നു കാരണം. എങ്കിലും ജസ്വിനും ശ്രീശങ്കറും ജൂലൈയില്‍ ഒറിഗോണില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് ഇന്നലെ യൂണിവേഴ്സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
8.37 മീറ്റര്‍ ദൂരത്തിലേക്ക് പറന്നിറങ്ങിയ തമിഴ്നാടിന്റെ ജസ്വിന് ആള്ഡ്രിന് സ്വര്‍ണം സ്വന്തമാക്കിയെങ്കിലും കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ വീശിയ കാറ്റില്‍ ദേശീയ റെക്കോഡ് നഷ്ടമായി. 8.36 മീറ്റര്‍ ദൂരത്തേക്ക് ടേക്ക് ഓഫ് ചെയ്ത കേരളത്തിന്റെ ശ്രീശങ്കര്‍ വെള്ളി പതക്കവും റെക്കോഡും സ്വന്തമാക്കി. സ്വന്തം പേരിലുള്ള 8.26 മീറ്റര്‍ ദേശീയ റെക്കോഡും മീറ്റ് റെക്കോഡുമാണ് കേരളത്തിന്റെ സ്വന്തം ശ്രീ തിരുത്തിയത്. സ്വര്‍ണം നേടിയെങ്കിലും കാറ്റിന്റെ ആനുകൂല്യം ജസ്വിന്റെ റെക്കോഡ് അനുവദിക്കാതിരുന്നത്. ജസ്വിന് 8.37 മീറ്റര്‍ ടേക്ക്ഓഫ് ചെയ്തപ്പോള്‍ സെക്കന്‍ഡില്‍ 4.1 മീറ്ററായിരുന്നു കാറ്റിന്റെ വേഗത. അതേസമയം ശീ 8.36 ചാടിയപ്പോ കാറ്റിന്റെ വേഗത സെക്കന്‍ഡില്‍ 1.5 മീറ്ററും. ഇതോടെ റെക്കോഡ് ശ്രീശങ്കറിന് സ്വന്തം. എങ്കിലും ലോക ചാംപ്യന്‍ഷിപ്പിനും കോമണ്‍വെല്‍ത്ത് ഏഷ്യന്‍ ഗെയിംസുകള്‍ക്കും ഇരുവരും യോഗ്യത നേടി. ജസ്വിന് രണ്ടാമത്തെ ചാട്ടത്തില്‍ 8.37 മീറ്റര്‍ പിന്നിട്ടപ്പോള്‍ മൂന്നാമത്തെ കുതിപ്പിലാണ് ശ്രീശങ്കര്‍ റെക്കോഡ് മറികടന്നത്. 8.06 മീറ്റര്‍ ചാടിയ കേരളത്തിന്റെ മുഹമ്മദ് അനീസ് യഹിയ വെങ്കലം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: