ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സ്പീക്കര്‍ വോട്ടെടുപ്പ് അനുവദിക്കാത്തതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പുതിയ ഷെബാസ് ഷറീഫിനെ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു.
ഇതോടെ പാകിസ്ഥാന് രണ്ട് പ്രധാനമന്ത്രിയായി. ഭരണപക്ഷത്ത് ഇമ്രാന്‍ ഖാനും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവ് ഷബാസ് ഷറീഫും. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷെബാസ് ഷറീഫ്. അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഒരു സമാന്തരപാര്‍ലമെന്‍റ് വിളിച്ച് ചേര്‍ത്തിരുന്നു. ഇതില്‍ അയാസ് സാദിഖിനെ പ്രതിപക്ഷത്തിന്റെ സ്പീക്കറായി തെരഞ്ഞെടുത്തു.
ഇതോടെ പാകിസ്ഥാന്‍ രാഷ്‌ട്രീയം വലിയ തമാശയായി മാറിയിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെ സുപ്രീംകോടതി ഇടപെട്ട് സൈന്യത്തെ ഭരണമേല്‍പിക്കാന്‍ സാധ്യതള്ളതായി വിലയിരുത്തപ്പെടുന്നു.
പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ നാടകീയ രംഗങ്ങളാണ് ഞായറാഴ്ച അരങ്ങേറിയത്. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കേ വിദേശ ഗൂഢാലോചനയില്‍ പാക്കിസ്ഥാന്‍ അസംബ്ലി പങ്കാളിയാകാനില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ വോട്ടെടുപ്പ് ആവശ്യം തള്ളുകയായിരുന്നു. അസാധാരണമായിരുന്നു സ്പീക്കറുടെ ഈ നടപടി. ഇത് ഇമ്രാന്‍ഖാനെ ഭരണത്തില്‍ നിലനിര്‍ത്താനുള്ള തന്ത്രമായാണ് കണക്കാക്കുന്നത്. ഇതാണ് പ്രതിപക്ഷപാര്‍ട്ടികളെ ചൊടിപ്പിച്ചത്.
അവിശ്വാസവോട്ടെടുപ്പ് നടന്നാല്‍ ഇമ്രാന് ഭൂരിപക്ഷം നഷ്ടപ്പെടുമുന്നുറപ്പായിരുന്നു. അങ്ങിനെയെങ്കില്‍ അദ്ദേഹം രാജിവച്ചൊഴിയേണ്ടതായി വന്നേനെ. ഈ സാഹചര്യം ഒഴിവാക്കാനാണ്ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അവിശ്വാസവോട്ടെടുപ്പ് റദ്ദാക്കിയത്. പാര്‍ലമെന്‍റ് സമ്മേളനം നീട്ടിവെയ്‌ക്കാനും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി ഉത്തരവിട്ടിരുന്നു. പാകിസ്ഥാനിലെ ഭരണം മാറ്റാനുള്ള പ്രതിപക്ഷ നീക്കം വിദേശ ഗൂഢാലോചനയാണെന്ന് പറഞ്ഞാണ് ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്.
ഇതോടെ പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് മറ്റൊരു പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതോടെ രാജ്യം ഒരു കലാപത്തിലേക്ക് നീങ്ങുകയാണ്. ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതുകൊണ്ടൊന്നും സാഹചര്യം ശാന്തമാകില്ല. ഈ അവസരത്തിലാണ് സുപ്രീംകോടതി ഇടപെട്ട് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സൈന്യത്തെ ഭരണം ഏല്‍പിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നത് .
അതിനിടെ നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമാണ് ഇമ്രാന്‍ഖാന്റെ നിര്‍ദ്ദേശം. ഇസ്ലാമബാദില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകള്‍, ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചുകൊണ്ട് ഇസ്ലാമാബാദിലെ ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: