ഇസ്ലാമാബാദ്: ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിനെ തുടര്‍ന്ന് ഇസ്ലാമബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും ഒഴിവാക്കുന്നതിനാണ് ഈ നടപടി.
ഇതിനെ തുടര്‍ന്ന് അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതും, ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവയ്ക്കും നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇസ്ലാമബാദ് മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇസ്ലാമാബാദിലെ ദേശീയ അസംബ്ലിക്ക് പുറത്തുള്ള സുരക്ഷയും കടുപ്പിച്ചിട്ടുണ്ട്.
തന്നെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ വിദേശശക്തികള്‍ ഗൂഢാലോചന നടത്തുകയാണ്. ദേശതാത്പര്യത്തിനും ഭാവിക്കുമായി ജനങ്ങള്‍ തെരുവിലിറങ്ങി അവിശാസ പ്രമേയത്തിനെതിരെ പ്രതികരിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 342 അംഗങ്ങളുള്ള ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാനുവേണ്ടത്. ഇമ്രാന് നയിക്കുന്ന പാക്കിസ്ഥാന് തെഹിരീ- ഇ- ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് നിലവില്‍ 165 പേരുടെ പിന്തുണയേ ഉള്ളൂ. മുഖ്യ സഖ്യകക്ഷി പ്രതിപക്ഷത്തിന് പിന്തുണ നല്‍കിയതോടെ ഇപ്പോള്‍ 177 പേരുടെ പിന്തുണ അവര്‍ക്കുണ്ട്. 155 അംഗങ്ങളുള്ള പിടിഐയില്തന്നെ ഇമ്രാനോട് എതിര്‍പ്പുള്ളവരുണ്ട്. അതുകൊണ്ടുതന്നെ ഇവരില്‍ ചിലര്‍ കൂറ് മാറിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: