വാഷിംഗ്ടണ്‍: കോവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ മ്യൂട്ടന്റ് കൂടുതല്‍ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രാണ്ിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാള്‍ പത്ത് ശതമാനം വ്യാപനശേഷി ‘എക്സ് ഇ’ ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ യുഎസിന്റെ ചില പ്രദേശങ്ങളിലാണ് പുതിയ വകഭേദമായ എക്സ് ഇ വ്യാപിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ഭൂരിഭാ ഗവും ബിഎ.2 സബ് വേരിയന്റുകളാണ്.
ഒമിക്രോണ്‍ ബിഎ.1, ബിഎ.2 എന്നിവ സംയോജിച്ച പുതിയ പതിപ്പാണ് എക്സ് ഇ. നിലവില്‍ യുഎസിന്റെ ചില പ്രദേശങ്ങളിലും യുകെയിലും മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ വ്യാപന ശേഷി എക്സ് ഇക്കാണെന്ന് ലോകാരോ ഗ്യ സംഘടന പറയുന്നു. ജനുവരി 19 ന് യുകെയില്‍ ആണ് എക്സ് ഇ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ 600-ല്‍ താഴെ സീക്വന്‍സുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രധമ നിരീക്ഷണത്തില്‍ ബിഎ.2 നെ അപേക്ഷിച്ച് കമ്മ്യൂണിറ്റി വളര്‍ച്ചാ നിരക്ക് 10 ശതമാനം എക്സ് ഇ ക്ക് കൂടുതല്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുവാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഡബ്ലിയുഎച്ച്ഓ ഈ ആഴ്ച ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ പഠനമനുസരിച്ച് എക്സ് ഡി, എക്സ് ഇ, എക്സ് എഫ് തുടങ്ങി മൂന്ന് പുതിയ റീകോമ്പിനന്റ് സ്ട്രെയിനുകള്‍ നിലവില്‍ പ്രചരിക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: