കുമളി: വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയുടെ കവാടമായ കുമളിയില്‍ പതിനാലാമത് പുഷ്പമേളയ്ക്ക് ഇന്നലെ തുടക്കം കുറിച്ചു. വിദേശിയും സ്വദേശിയുമായ വിവിധ ഇനം പുഷ്പങ്ങളാണ് മേളയ്ക്ക് ആകര്‍ഷണം.
മുപ്പത്തിരണ്ട് ദിവസം നീണ്ട് നില്ക്കുന്ന മേളയില്‍ ഒരോ ദിവസവും കലാപരിപാടികളും സെമിനാറുകളും നടക്കും. 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അമ്യൂസ്മെന്റ് പാര്‍ക്ക് കൂടാതെ കൂടാതെ ആന, ഒട്ടകം, പുലി, സീബ്രാ തുടങ്ങിയ മൃഗങ്ങളുടെ പ്രതിമകളും മേളയ്ക്ക് പുതുമ നല്കുന്നു.
കുമളി ഗ്രാമ പഞ്ചായത്തും, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സും ചേര്‍ന്നാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. പുഷ്പാലങ്കാര മത്സരം, സൗന്ദര്യമത്സരം, പാചക മത്സരം, ക്വിസ്, പെയിന്റിങ് മത്സരം എന്നിവയും ഒരുക്കിയിട്ടുണ്ട്. തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് വിപുലമായ ടൂറിസം സെമിനാറും ജൈവകൃഷി പ്രോത്സാഹനത്തിനായി ജൈവകര്‍ഷക സംഗമവും സംഘടിപ്പിക്കുന്നുണ്ട്.
ഹൈടെക്ക് ഡൂം പന്തലില്‍ അറുപതില്പരം വാണിജ്യ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. ചിത്രപ്രദര്‍ശനം ഉള്‍പ്പെടെയുള്ള പ്രദര്‍ശനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: