ആലപ്പുഴ: ഹോട്ടലുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നു. പരാതിയുമായി എംഎല്‍എയും. പി.പി. ചിത്തരഞ്ജന് എംഎല്‍എയാണ് കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലിനെതിരെ പരാതി നല്‍കിയത്. എംഎല്‍എയും ഡ്രൈവറുമായി കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഭക്ഷണം കഴിച്ചു.
ബില്ല് വന്ന പ്പോള്‍ ഒരു കോഴിമുട്ടകറിയ്ക്ക് 50 രൂപ പ്രകാരവും ഒരു അപ്പത്തിന് 15 രൂപ പ്രകാരവുമാണ് ഈടാക്കിയത്. ഇതിന്റെ ബില്ല് സഹിതമാണ് എംഎല്‍എ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ആലപ്പുഴയിലെ ഹോട്ടലുകള്‍ അന്യായമായി ഈടാക്കുന്ന ഭക്ഷണസാധനങ്ങള്‍ക്കുള്ള വില നിയന്ത്രിക്കുന്നതിന് അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ഹോട്ടലുകാര്‍ തോന്നും പടിയാണ് ഭക്ഷണത്തിന് വില ഈടാക്കുന്നതെന്ന് പരാതി ഉണ്ട്. ഇന്ധന വിലക്കയറ്റത്തിന്റെ പേരു പറഞ്ഞ് പല ഹോട്ടലുകാരും ആളുകളെ കൊള്ളയടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: