ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ഫിഫയുടെ വെബ്സൈറ്റിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ഹയ്യാ ഹയ്യാ എന്ന വരികളിലൂടെ ആരംഭിക്കുന്ന ഗാനത്തില്‍ ട്രിനിഡാഡ് കാര്‍ഡോണ, ഡേവിഡോ, അയിഷ തുടങ്ങിയവരാണ് പ്രധാനമായെത്തുന്നത്. ഫിഫ തെരഞ്ഞെടുത്ത നിരവധി ഗാനങ്ങളില്‍ ആദ്യത്തേതാണിത്. ഇതാദ്യമായാണ് ഒന്നിലധികം ഗാനം ഫിഫ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്.
അമേരിക്ക, ട്രിനിഡാഡ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങളെ സൂചിപ്പിക്കുന്ന വരികളും ദൃശ്യങ്ങളുമാണ് ഹയ്യാ ഹയ്യായില് ഉള്‍പ്പെടുത്തിയത്. ഹയ്യാ ഹയ്യാ എന്നാല്‍ കൂടുതല്‍ മികവോടെ ഒത്തൊരുമിച്ച് എന്നാണ് അര്‍ഥം. ലോകത്തിന്റെ ഐക്യവും ഒത്തുചേരലുമാണ് വരികളില്‍ പ്രകടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകരെ ഫുട്ബോളിലേക്ക് ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഗാനം ഉള്‍പ്പെടുത്തുന്നതെന്നും ഫുട്ബോളിന്റെ ആവേശം ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: