കീവ് : ഉക്രൈന്- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഇടപെടലുകള്‍ നടത്തണമെന്ന് അഭ്യര്‍ത്ഥനയുമായി ഉക്രൈന്. റഷ്യയുമായി ഇന്ത്യ പുലര്‍ത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാനും ജനങ്ങളെ രക്ഷിക്കാനും ഉക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇടപെടലുകള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മതമെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യും. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ വെള്ളിയാഴ്ച എത്താനിരിക്കവെയാണ് ഉക്രൈന് വിദേശകാര്യ മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
ഇന്ത്യയ്ക്ക് റഷ്യയുടെ മേലെയുള്ള സ്വാധീനം ഉപയോഗിച്ചു യുദ്ധം തടയാന്‍ മുന്‍കൈയെടുക്കണം. റഷ്യയുടെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുട്ടിന് ആണു കൈക്കൊള്ളുന്നത്. അദ്ദേഹത്തിനു മാത്രമാണു യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്. അദ്ദേഹവുമായി നേരിട്ടു സംസാരിക്കാന്‍ സാധിക്കണമെന്നും കുലേബ പറഞ്ഞു.
റഷ്യക്കാര്‍ വിമാനവുമായി എത്തുന്നത് വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉക്രൈന് അഭയസ്ഥലമായിരുന്നു. വിദ്യാര്‍ത്ഥികള്‍ തിരികെ ഇവിടേയ്ക്ക് പഠിക്കാനായി എത്തണമെന്നാണ് തങ്ങളുടെ ആഗ്രഹം. ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണ്ണാടക സ്വദേശിയെ മന്ത്രി അനുസ്മരിച്ച കുലേബ റഷ്യയും ഉക്രൈനും സമാധാന കരാര്‍ എഴുതാനുള്ള നിമിഷത്തില്‍ നിന്നും ഒരുപാട് അകലെയാണ്. വിഷയത്തില്‍ ഇന്ത്യ ഉക്രൈനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ഇസ്താംബൂളിലും ഉക്രൈന് റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. സമാധാന കരാറുകള്‍ എഴുതാവുന്ന നിമിഷത്തില്‍ നിന്ന് ഒരുപാട് അകലെയാണ്. ഇരു രാജ്യങ്ങളും ഇരുവരുടെയും ആശയങ്ങള്‍ കൈമാറ്റം ചെയ്യുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നതെന്നും കൂലേബ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: