ബെംഗളൂരു : കര്‍ണ്ണാടകയിലെ പുതുവത്സരാഘോഷമായ ഉഗാദിക്ക് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍. ഹലാല്‍ മാംസം ഇസ്ലാമിക ആചാര പ്രകാരം തയ്യാറാക്കുന്നതാണ്. ഇത് ഹിന്ദുക്കളുടെ വിശേഷ ദിവസങ്ങളില്‍ ഉപയോഗിക്കേണ്ടതില്ലെന്നതാണ് നിലപാട്.
കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച് പൂജ നടത്താറുണ്ട്. ഹലാല്‍ മാംസം മറ്റൊരു ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടതാണ്. ഇത് ഹിന്ദുക്കളുടെ വിശേഷ അവസരങ്ങളില്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് സംഘടനകളുടെ നിലപാട്. അഅതേസമയം വിഷയത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: