കണ്ണൂര്‍ : സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് കയറിയിരിക്കണമെന്ന പണിമുടക്കിനെതിരെയുള്ള ഹൈക്കോടതിയുടെ പരാമര്‍ശം പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. തൊഴിലാളികള്‍ക്ക്് പണിയെടുക്കാനും പണി മുടക്കാനുമുള്ള അവകാശമുണ്ട്. കോടതിയുടെ ഔദാര്യമല്ലെന്നും ജയരാജന് വിമര്‍ശിച്ചു.
പണിമുടക്കിന് കോടതി വിലക്കേര്‍പ്പെടുത്തിയത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലാണ് കോടതി ഇടപെടല്‍ വേണ്ടത്. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ വെള്ളരിക്കാപട്ടണല്ല. കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്നും ജയരാജന് വിമര്‍ശിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്നും മുഴുവന്‍ ജീവനക്കാരോടും ജോലിക്കെത്താനും ഹൈക്കോടതി തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. അവശ്യസാഹചര്യത്തില്‍ അല്ലാതെ ആര്‍ക്കും അവധി അനുവദിക്കില്ലെന്നും കോടതി അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണും പ്രഖ്യാപിച്ചു.
കേരള സര്‍വ്വീസ് ചട്ട പ്രകാരം സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി.
ഹൈക്കോടതിയുടെ ഈ വിധി പകര്‍പ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറല്‍ നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവശ്യ സര്‍വ്വീസ് നിയമമായ ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കൈമാറുകയും ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: