ലഖ്നൗ: മുസ്ലീങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിശ്വാസമുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപിമുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമാണെന്ന് ഉത്തര്‍പ്രദേശിലെ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി. മുസ്ലീം സമുദായം ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും ഒപ്പമാണെന്നാണ് യുപി തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ കാലമായി എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും പ്രചരിപ്പിച്ച തെറ്റിദ്ധാരണകള്‍ മുസ്ലിം ജനത തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം യോഗി മന്ത്രിസഭിലെ 31 പുതുമുഖങ്ങളില്‍ ഒരാളാണ് ഡാനിഷ് അന്‍സാരി. പുതിയ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ ഇത് അപ്രതീക്ഷിതമായിരുന്നില്ലെന്നാണ് അന്‍സാരി പറഞ്ഞത്. ഓരോ പ്രവര്‍ത്തകരുടെയും കഠിനാധ്വാനം ബിജെപി തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് പാര്‍ട്ടിയുടെ അര്‍പ്പണബോധമുള്ള പ്രവര്‍ത്തകനോടുള്ള വിശ്വാസത്തിന്റെ പ്രതീകമാണ്. അതുകൊണ്ടാണ് തന്നെ മന്ത്രിയായി ചുമതല നല്‍കിയത്. എംഎല്‍എ അല്ലാത്തതിനാല്‍ ഡാനിഷ് ആസാദ് അന്‍സാരി ആറ് മാസത്തിനുള്ളില്‍ നിയമസഭയിലേക്കോ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കോ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് മുസ്ലീം സമുദായത്തിന് ബിജെപിയിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും അന്‍സാരി പറഞ്ഞു. ബിജെപി അവതരിപ്പിച്ച ക്ഷേമപദ്ധതികള്‍ തന്റെ ജനങ്ങള്‍ക്ക് ഗുണം ചെയ്തുവെന്നും സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് സര്‍ക്കാര്‍ ആരുടെയും ജാതിയും മതവും ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങള്‍ക്കും സുരക്ഷിത ബോധം വര്‍ദ്ധിച്ചു. ഒരു വേര്‍തിരിവും ബിജെപി സര്‍ക്കാരുകള്‍ കാട്ടുന്നില്ല. ഇത്രയും നാളും മതങ്ങളുടെ പേരില്‍ വിഘടിപ്പിച്ച് മുതലെടുക്കാനാണ് മറ്റുപാര്‍ട്ടികള്‍ ശ്രമിച്ചത്. ബിജെപി എല്ലാവരെയും ഒരുമിച്ച് കൈപിടിച്ച് ഉയര്‍ത്തുകയാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: