സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘കെജിഎഫ് 2’ ട്രെയിലര്‍ എത്തി. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ട്രെയിലറില്‍ നിറഞ്ഞാടുന്നത്. ഏപ്രില്‍ 14 നാണ് ചിത്രം തീയേറ്ററുകളിലെത്തുക.
മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗം. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. എല്ലാവരും കാത്തിരുന്ന മോണ്‍സ്റ്ററിന്റെ വരവ് ഗംഭീരമാകും എന്നും പ്രതീക്ഷയുണ്ട്. മാസ് ഡയലോഗുകള്‍ക്കും, ആക്ഷന്‍ രംഗങ്ങള്‍ക്കും വളരെ മികച്ച പ്രധാന്യം തന്നെ നല്‍കിയിട്ടുണ്ട്. ട്രെയ്ലറില് നിന്ന് അത് വ്യക്തമാണ്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: