ബെംഗളൂരു : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷണ എഴുതുന്നവർക്ക് യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാർ നിർദ്ദേശിക്കുന്ന യൂണിഫോം ധരിച്ച് എത്തുന്നവര്‍ക്ക് മാത്രമേ പരീക്ഷ എഴുതാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ ഉത്തരവ് നിര്‍ദേശിക്കുന്നു. മാര്‍ച്ച് 28നാണ് എസ് എസ് എല്‍സി പരീക്ഷ ആരംഭിക്കുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ട് കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മതേതര സ്വഭാവമുള്ള യൂണിഫോമാണ് ധരിയ്ക്കേണ്ടതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും പ്രീ യൂണിവേഴ്സിറ്റി പരീക്ഷയെഴുതാന്‍ പല കുട്ടികളും വീണ്ടും ഹിജാബ് ധരിച്ചെത്തിയത് സംഘര്‍ഷത്തിന് കാരണമായിരുന്നു. ഹിജാബ് ധരിച്ച് കയറാന്‍ കഴിയില്ലെന്ന് വന്നതോടെ കുറേ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധാര്‍ത്ഥം പരീക്ഷ ബഹിഷ്കരിച്ചു. ഇവര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കില്ലെന്നും കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രീയൂണിവേഴ്സിറ്റി പരീക്ഷയില്‍ എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കില്‍ അത് തിരുത്താനാണ് മുന്‍കൂട്ടി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു ഉത്തരവുമായി എത്തിയിരിക്കുന്നത്. മാർച്ച് 28 നും ഏപ്രിൽ 11 നും ഇടയ്ക്ക് നടക്കുന്ന എസ് എസ് എല്‍സി പരീക്ഷയിൽ 8.73 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. എന്തായാലും ഹിജാബ് വിവാദക്കാര്‍ക്ക് ചുട്ട മറുപടി കൊടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: