ഇസ്ലമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ച പുനരാരംഭിക്കൂവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ‘ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്താന്‍ പാകിസ്ഥാന് തയ്യാറാണ്. 2019 ഓഗസ്റ്റ് 5 ന് റദ്ദാക്കിയ കശ്മീരിന്റെ പ്രത്യേക പദവി അവര്‍ പുനഃസ്ഥാപിച്ചതിന് ശേഷം മാത്രമേ ഞങ്ങള്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയുള്ളൂ. എ. മന്‍ഷേരയില്‍ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്. അവിശ്വാസപ്രമേയത്തില്‍ നിന്ന് ഒളിച്ചോടിയ ശേഷമാണ് ഇമ്രാന്റെ പ്രതികരണം.
കശ്മീര്‍ പ്രശ്നമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ‘പ്രധാന വ്യത്യാസം’, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ശേഷം പാകിസ്ഥാന്റെ സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിച്ചതായി ഇമ്രാന് മുന്‍പ് പറഞ്ഞിരുന്നു. ഓഗസ്റ്റ് അഞ്ചിന് ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഇന്ത്യ പിന്‍വലിച്ചാല്‍ പാക്കിസ്ഥാന് തീര്‍ച്ചയായും ചര്‍ച്ച നടത്താമെന്ന് ഇമ്രാന് ഖാന് പറഞ്ഞു.
പാക്കിസ്ഥാന് ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കര്‍ഇതൊയ്ബ (എല്‍ഇടി) നടത്തിയ 2008ലെ മുംബൈ ആക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമഗ്രമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പങ്കെടുത്ത ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പ്പറേഷന് (ഒഐസി) യോഗത്തില്‍ ഇമ്രാന് ഖാന് അടുത്തിടെ കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. പക്ഷേ ഇതൊന്നും ഇന്ത്യ ഇതുവരെ മുഖവിലയ്ക്കു പോലും എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: