തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയെ ക്യാമ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശി പ്രശാന്ത് (35) ആണ് മരിച്ചത്. വട്ടിയൂർക്കാവ് നെട്ടയത്തെ ആദിത്യ നഗറിനുള്ളിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.
വട്ടിയൂർക്കാവിൽ വർക്ക്ഷോപ്പ് പണി നടത്തി വരികയായിരുന്നു ഇയാൾ. വർഷങ്ങൾക്ക് മുമ്പാണ് പ്രശാന്ത് വട്ടിയൂർക്കാവിൽ എത്തിയത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. രാവിലെയാണ് സഹപ്രവർത്തകർ പ്രശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. മരണകാരണം വ്യക്തമല്ല.
മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് വട്ടിയൂർക്കാവ് പോലീസ് അറിയിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: