കൊച്ചി: ഒരുത്തി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചലച്ചിത്ര നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍. വയനാട്ടിലെ ഒരു ദളിത് സാമൂഹ്യപ്രവര്‍ത്തകയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു എന്ന് പരാതിയില്‍ വിനായകന് എതിരെ പോലീസ് കേസ് നിലവിലുണ്ട്.
തനിക്ക് ആഗ്രഹം തോന്നുന്ന സ്ത്രീകളോട് ലൈംഗികബന്ധത്തിന് തയ്യാറാണോ എന്ന് ഇനിയും ചോദിക്കുമെന്ന് വിനായകന്‍ പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. വനിതാ മാധ്യമ പ്രവര്‍ത്തകരെ അടക്കം അപമാനിക്കുന്ന രീതിയിലായിരുന്നു വിനായകന്‍ സംസാരിച്ചത്. ഇതിനെതിരെ മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നു.
ഈ വിഷയത്തില്‍ സംസ്ഥാന വനിതാകമ്മീഷനോ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയോ യാതൊരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിനായകന്റെ വാക്കുകളെ ചിരിച്ച് ആസ്വദിക്കുകയും അതിനെ സ്വന്തം പ്രതികരണങ്ങളിലൂടെ അനുകൂലിക്കുകയും ചെയ്ത സംവിധായകന്‍ വി.കെ. പ്രകാശ്, ചലച്ചിത്ര നടി നവ്യാനായര്‍ എന്നിവരുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സ്ത്രീകളെ മുഴുവന്‍ അപമാനിച്ച നടന്‍ വിനായകനെതിരെ കേസെടുക്കണമെന്നും അഡ്വ. നിവേദിത ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: