നവി മുംബൈ: മദ്യലഹരിയില്‍ യാത്രക്കരിക്ക് നേരെ അപമര്യാദയായി പെരുമാറുകയും മകന്റെ ശരീരത്തില്‍ മൂത്രമെഴിക്കുകയും ചെയ്ത ടിടി ആര് ദല്‍ഹി സ്വദേശി മനീഷ് മീണക്കെതിരെ പോലീസ് കേസ് എടുത്തു. കര്‍ജത് റെയില്‍വേ പോലീസാണ് കേസ് എടുത്തത്.
മാര്‍ച്ച് ഏഴിന്ആണ് സംഭവം നടക്കുന്നത്. നിസാമുദ്ദീന്‍ – പൂനെ തുരന്തോ എകെസ്പ്രസിൽ വെച്ചണ് യുവതിക്കും മകനും ദുരനുഭവം ഉണ്ടാത്. മനീഷ് ഇവര്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും മകന്റെ ശരീരത്തില്‍ മൂത്രമൊഴിക്കുകയും ചെയ്തു. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു. പൂനെ സ്വദേശിനി ആയ 28 കാരിയാണ് പരാതിക്കാരി.
ദല്‍ഹിയില്‍ നിന്ന് യുവതിയും മകനും പൂനെയിലേക്ക് സഞ്ചരിക്കുകയായിരുന്നു. ബര്‍ത്തിൽ ഉറങ്ങി കിടന്ന മകന്റെ ശരീരത്തില്‍ ടിടി ഇ മൂത്രമൊഴിച്ചു. മകന്റെ കരച്ചില് കേട്ട് ഉണര്‍ന്ന് യുവതികണ്ടത് ചിരിച്ചുകൊണ്ട് മുന്നില്‍ നില്ക്കുന്ന ടിടിഇയെയാണ്. ഇയാള്‍ ഇവര്‍ക്കുനേരെ ലൈംഗിക ചേഷ്ടയും കണിച്ചതായി പറയുന്നു. ഉടന്‍ യുവതി ഭര്‍ത്തവിനോട് വിളിച്ച് പറയുകയും, ഭര്‍ത്തവ് റെയില്‍വേ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് ട്രെയിന്‍ കര്‍ജാത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് എത്തി ഇയളെ കസ്റ്റഡിയില്‍ എടുത്തു.
രേഖമൂലം പരതി ലഭിച്ചതിനാല്‍ ടിടിഈ മനീഷ് മീണയെ സര്‍വീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: