തിരുവനന്തപുരം: സില്‍വര്‍ ലൈനിന് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന കെ റെയില്‍ കല്ലിടല്‍, നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും. സ്ഥലമുടമകളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വീടിന്റെ മതില്ച്ചാടിക്കയറിയും കല്ലിടാന്‍ സര്‍ക്കാര്‍ നടത്തുന്ന ബലപ്രയോഗം നിയമ ലംഘനം. സര്‍വേയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് 2013ലെ ലാര്‍ ആക്ട് (റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്പെരന്‍സി ഇന്‍ ലാന്‍ഡ് അക്യുസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് ആക്ട് 2013) മാനദണ്ഡമാക്കിയാണ്.
2013ലെ ലാര്‍ ആക്ട് പ്രകാരം സര്‍വേയ്ക്ക് കല്ലിടണമെന്നില്ല. കല്ലിടണമെങ്കില്‍ ഉടമസ്ഥരെ കൃത്യമായി കാര്യങ്ങള്‍ അറിയിച്ചിരിക്കണം. ഉടമകളുടെ സാന്നിധ്യത്തില്‍ വേണം കല്ലിടുന്നത്. എന്തെങ്കിലും കാരണത്താല്‍ വീട്ടുകാര്‍ക്ക് അസൗകര്യങ്ങളുണ്ടെങ്കില്‍ അവയ്ക്ക് പരിഹാരം കാണാന്‍ 60 ദിവസത്തെ നോട്ടീസ് മുന്‍കൂറായി നല്‍കണം. പിന്നെയും സഹകരിക്കുന്നില്ലെങ്കില്‍ ഏഴ് ദിവസം മുന്‍പ് മറ്റൊരു നോട്ടീസ് കൂടി നല്‍കണം. ഇതിനുശേഷമേ ഉദേ്യാഗസ്ഥര്‍ ഒരു വ്യക്തിയുടെ സ്ഥലത്ത് പ്രവേശിക്കാനോ കല്ലിടാനോ പാടുള്ളൂ.
സാമൂഹ്യാഘാത പഠനം നടത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സര്‍വേയ്ക്ക് റെയില്‍വെ ബോര്‍ഡിന്റെ അന്തിമാനുമതി ഉണ്ടായിരിക്കണമെന്നും ലാര്‍ ആക്ട് വ്യക്തമാക്കുന്നു. സില്‍വര്‍ ലൈനിന് റെയില്‍വെ ബോര്‍ഡിന്റെ അന്തിമാനുമതി ഇനിയും ലഭിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബലമായി സ്ഥാപിച്ച കല്ലുകള്‍ ഉടമസ്ഥര്‍ നീക്കം ചെയ്താല്‍ കേസെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. എന്നാല്‍, പൊ
തുമുതല്‍ നശിപ്പിക്കുന്നതിനും ഉദ്യോഗസ്ഥരെ ഔദ്യോഗിക കൃത്യങ്ങളില്‍ തടസ്സപ്പെടുത്തുന്നതിനുമുള്ള വകുപ്പ് ചുമത്തിയാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്കെതിരേ കേസെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് കൃത്യമായ വിജ്ഞാപനമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ അറിയിച്ചിട്ടില്ല. വിദഗ്ധ സമിതികള്‍ രൂപീകരിച്ചിട്ടില്ല. സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല. ചട്ടങ്ങളൊന്നും പാലിക്കാതെയാണ് സര്‍ക്കാര്‍ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: