ന്യൂയോര്‍ക്ക്: ഹിന്ദുമത വിശ്വാസമനുസരിച്ചുള്ള ആചാരങ്ങള്‍ കര്‍ശനമായി പിന്തുടര്ന്ന് ഇന്ത്യയില്‍ ജീവിച്ച കുട്ടി ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുമ്പോഴും ഹിന്ദുത്വത്തെ കൈവെടിഞ്ഞില്ല. എയര്‍മാനായി അമേരിക്കന്‍ വ്യോമസേനയില്‍ ജോലി ചെയ്യുന്ന ദര്ശന് ഷാ നെടുനാളായി ഒരു അവകാശത്തിനായി വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുദ്ധം ചെയ്യാനോ ഔദ്യോഗിക കൃത്യനിര്വ്വഹണത്തിനോ പോകുമ്പോള്‍ നെററിയില്‍ കുങ്കുമ തിലകം ചാര്‍ത്താന്‍ സാധിക്കണം. അതാണ് ഇക്കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായത്.
ഇനി ദർശൻ ഷായ്ക്ക് യൂണിഫോമിലായിരിക്കുമ്പോഴും കുങ്കുമ തിലകം അണിയാം. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഫെബ്രുവരി 22നാണ് കുങ്കുമ തിലകം അണിയാൻ ദർശന് ഔദ്യോഗിക അനുമതി ലഭിച്ചത്. വ്യോമിങ്ങിലെ എഫ്ഇ വാറൻ എയർഫോഴ്സ് ബേസിലെ എയർമാനാണ് ഷാ.
അഞ്ചു വയസ്സുവരെ ഇന്ത്യയിലെ ഗുജറാത്തില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ ദര്ശന് ഷാ കര്‍ശനമായ ഹിന്ദു ആചാരങ്ങളിലൂടെയാണ് കടന്നുവന്നത്. മിനസോട്ടയിലെ ഈഡൻ പ്രയർ സ്വദേശിയാണ് ഷാ. ഗുജറാത്തിലെ ബോചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത വിശ്വാസികളാണ് ഷായുടെ കുടുംബം.
അടിസ്ഥാന സൈനിക പരിശീലന(ബിഎംടി) സമയത്ത് തന്നെ തിലകം അണിയാൻ ഷാ അനുമതി തേടിയിരുന്നു. ഇപ്പോൾ, ഡ്യൂട്ടയിൽ തിലകം ധരിക്കാൻ അനുമതി ലഭിച്ചതോടെ ലോകം കീഴടക്കിയ സന്തോഷത്തിലാണ് ദര്ശന് ഷാ. യു ആകൃതിയില്‍ നേര്‍ത്ത കുറി വരച്ച് അതിനുള്ളില്‍ ചുവന്ന കുങ്കുമം കൊണ്ടുള്ള വട്ടപ്പൊട്ടാണ് ദര്ശന് ഷാ വിശ്വാസമനുസരിച്ച് നെറ്റിയില്‍ അണിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: