കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനോട് വ്യാഴാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ്. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ അന്ന് ഹാജരാകാനാകില്ലെന്ന് ദിലീപ് അറിയിച്ചു.
തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിർണ്ണായകമായ പല വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച ദിലീപുമായി ബന്ധമുള്ള രണ്ട് നടിമാര്‍ എന്നീ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. ഇതിനിടെ ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ സൈബറിടത്തില്‍ ആക്രമണം ആസൂത്രണം ചെയ്തത് ദിലീപുമായി അടുത്ത ബന്ധമുള്ള സീരിയൽ നിർമ്മാതാവായ യുവതിയാണെന്ന പുതിയ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
മുൻപ് പരസ്യ ഏജൻസി നടത്തിയിരുന്നതാണ് ഈ സീരിയല്‍ നടി. ഇവര്‍ക്ക് നടന് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. സൈബിറടത്തിൽ ദിലീപ് ഫാൻസും ചില ഓൺലൈൻ മാധ്യമങ്ങളും അക്രമിക്കപ്പെട്ട നടിയെ പരസ്യമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കുറിപ്പുകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യാനറിയാവുന്ന വിദഗ്ധരെ ഉപയോഗിച്ച് ആസൂത്രിതമായിട്ടാണ് ആക്രമിക്കപ്പെട്ട നടിക്കെതിരെ ക്യാംപെയ്ൻ നടന്നത്. സീരീയൽ നിർമ്മാതാവായ യുവതിയിലേക്ക് പൊലീസ് എത്തി കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ക്രൈംബ്രാഞ്ച് ഇതനികം ഇവരെ ചോദ്യം ചെയ്തതായും അറിയുന്നു. യുവതിയുടെ വ്യക്തി വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.
നിലവിൽ കേസന്വേഷണം അന്തിമഘട്ടത്തിലാണ്. ഏപ്രിൽ 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്.
കേസിൽ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനെ മുൻനിർത്തിയാണ് കേസിൽ തുടരന്വേഷണം. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ബാലചന്ദ്രകുമാർ നേരത്തെ ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: