ന്യൂദല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. വിട്ടയച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നുണ്ട്. അഞ്ച് ബോട്ടിലായി 61 തൊഴിവാളികളാണ് പിടിയിലായത്. ബോട്ടിന്റെ ക്യാപ്റ്റന്മാരായ അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം 22ന് കൊച്ചിയില്‍ നിന്നും അഞ്ച് ബോട്ടുകളിലായി പോയ സംഘത്തെയാണ് നേവി പിടികൂടിയത്. വിഴിഞ്ഞം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് മോചിതരായ മലയാളികള്‍. തമിഴ്നാട് സ്വദേശിയുടെ ഇന്‍ഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു ജോണിയും തോമസും. പിടിയിലായ സംഘത്തില്‍ അഞ്ച് അസം സ്വദേശികളുമുണ്ട്. ബാക്കിയുള്ളവര്‍ തമിഴ്നാട് സ്വദേശികളാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ഇവരുടെ ബോട്ട് സമുദ്രാതിര്‍ത്തി മുറിച്ചു കടക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്.
12-ാം തീയതിയാണ് ഇവര്‍ പിടിയിലായ വിവരം ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. വിട്ടയച്ചവരെ വിമാനമാര്‍ഗ്ഗം ഇന്ത്യയിലെത്തിക്കും. ഇവരെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: