സെക്കന്റ്പാര്‍ക്ക്: ചേസിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ടീമിനെ 119 ഓവറിന് എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പട. ആദ്യം ബാറ്റിഗിനിറങ്ങിയ ഇന്ത്യന്‍ ടീം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടുകയായിരുന്നു. 80 പന്തില്‍ നിന്നും 50 റണ്‍സ് നേടിയ യാസ്തിക ഭാട്ടിയയാണ് കളിയിലെ താരം.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ സമൃതി മന്ദാന 30 രണ്‍സും ഷഫാലി വര്‍മ 42 റണ്‍സും നേടി. റിച്ചാ ഖോഷ് 26, ഹര്‍മന്‍പ്രീത് കൗര്‍ 14, സ്‌നേഹ് റാണ 27, പൂജ പുറത്താകാതെ 30 റണ്‍സും സ്‌കോര്‍ ചെയ്തു. ക്യാപ്റ്റന്‍ മിതാലി രാജ് രണ്‍സൊന്നും നേടാനാകാതെ പുറത്താകുകയായിരുന്നു. ബംഗ്ലാദേശിനായി റിതു മോനി മൂന്നും നഹിദ അക്തര്‍ രണ്ടും വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി ഓപ്പണര്‍ മുര്‍ഷിതാ ഖാതൂന്‍(19), ലത മൊന്‍ഡാല്‍(24), സല്‍മാ കാറ്റൂണ്‍(32), റിതുമോനി(16), ജനഹാരാ ആലം(11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്‌ക്കായി സ്‌നേഹ് റാണ നാല് വിക്കറ്റ് വീഴ്‌ത്തി. ജുലാന്‍ ഗോസ്വാമി, പൂജാ വസ്ത്രകാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
മൂന്ന് പരാജയങ്ങളും രണ്ട് വിജയവുമായി പട്ടികയില്‍ മുന്നാം സ്ഥാനത്താണ് ഇന്ത്യ. 27 ന് സൗത്ത് ആഫ്രിക്കക്കൊപ്പമാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: