ന്യൂദല്‍ഹി: കേരളത്തില്‍ നിലവില്‍ പതിമൂന്ന് പദ്ധതികളിലായി 27,520 കോടി രൂപയുടെ ദേശീയപാതാ വികസനം നടന്നുവരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയെ അറിയിച്ചു. 335 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ പദ്ധതികള്‍ക്കുള്ളത്. 4,032 കോടി രൂപ ചെലവഴിച്ച് 204 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.
ദേശീയപാത 544, 966 എ, 66 തുടങ്ങിയ ദേശീയപാതകളിലാണ് പദ്ധതി ഇതിനകം പൂര്‍ത്തീകരിച്ചതെന്നും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ചോദ്യത്തിന് കേന്ദ്രഗതാഗത മന്ത്രി മറുപടി നല്കി. 218 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതികള്‍ സംസ്ഥാനത്തിന് അനുവദിച്ചു. നാല്, ആറ് വരിപ്പാതകളാക്കുന്നതിന് പുറമെ വിവിധ പദ്ധതികള്‍ ഡിപിആര്‍ ഘട്ടത്തിലും അനുമതിക്ക് വേണ്ടിയുള്ള അവസാന ഘട്ടത്തിലുമാണ്. പദ്ധതിക്കായി സ്ഥലവും സ്ഥാപനങ്ങളും നല്കേണ്ടിവരുന്നവര്ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: