തിരുവനന്തപുരം: ശശി തരൂരിന്റെ ലിബറലിസത്തിന് പൂട്ടിട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ജി-23 യോഗത്തില്‍ പങ്കെടുക്കത്തതോടെ ഹൈക്കമാന്റിലുള്ള പിടിയും തരൂരിന് കൈവിട്ട മട്ടാണ്. ഇതോടെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനുള്ള ശശി തരൂരിന്റെ തീരുമാനം പൊളിഞ്ഞു.
സില്‍വര്‍ലൈനിനെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നാണ് സുധാകരന്റെ നിലപാട്. സമരവും സന്ധിയും വേണ്ടെന്ന സുധാകരന്റെ നിലപാടിനെതിരെ താന്‍ ദല്‍ഹിയില്‍ നിന്നും അനുമതി വാങ്ങും എന്നായിരുന്നു ശശി തരൂരിന്റെ മറുപടി.
എന്നാല്‍ ഹൈക്കമാന്റ് തന്നെ ശശി തരൂരിനോട് കെപിസിസി തീരുമാനത്തിനൊപ്പം നില്ക്കാന് നിര്‍ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസ് ദേശീയാധ്യക്ഷ സോണിയാ ഗാന്ധി തന്നെയാണ് ശശി തരൂരിനെ ഈ തീരുമാനം അറിയിച്ചത്. കെപിസിസിയെ വെല്ലുവിളിക്കരുതെന്ന് ശശി തരൂരിന് സോണിയ താക്കീത് നല്‍കിയതായും അറിയുന്നു. ജി-23 നേതാക്കള്‍ ഈയിടെ ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ശശി തരൂര്‍ പങ്കെടുത്തതില്‍ സോണിയയ്ക്കും കൂട്ടര്‍ക്കും കടുത്ത അതൃപ്തിയുമുണ്ട്. ഇതും തരൂരിനെ വിലക്കാന്‍ ഒരു കാരണമാണെന്നറിയുന്നു.
ശശി തരൂരിന്റെ ലിബറലിസത്തിനേറ്റ ആഘാതമെന്നാണ് പലരും ഇതിനെ വിലയിരുത്തുന്നത്. കോണ്‍ഗ്രസില്‍ നില്ക്കുമ്പോള് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുക, കോണ്‍ഗ്രസ് സില്‍വര്‍ലൈനെതിരെ നിലപാടെടുക്കുമ്പോള്‍ അതിന് അനുകൂലമായി നിലപാട് എടുക്കുക എന്നിങ്ങനെ ശശി തരൂരിന്റെ ലിബറല്‍ നീക്കങ്ങള്‍ ഇതിന് മുന്‍പും ഏറെ വിവാദം ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: