ബെര്‍ലിന്‍: പോളീഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോളില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ വിജയം. ബുന്ദസ്ലിഗയില് ബയേണ്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് യൂണിയന് ബെര്‍ലിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമാണ് ലെവന്‍ഡോസ്കി സ്്കോര്‍ ചെയ്തത്.
27 മത്സരങ്ങളില്‍ ലെന്‍ഡോസ്കിയുടെ 31-ാം ഗോളാണിത്. ബുന്ദസ്ലിഗയില് ലെവന് മുപ്പതോ അതില്‍ കൂടുതലോ ഗോളുകള്‍ നേടുന്ന അഞ്ചാം സീസണാണിത്. പതിനാറാം മിനിറ്റില്‍ സ്കോര്‍ ചെയ്ത് കോമന് ബയേണിനെ മുന്നിലെത്തിച്ചു. ഇരുപത്തിയഞ്ചാം മിനിറ്റില്‍ നിയാര്സോവു ലീഡ് 2-0 ആയി ഉയര്‍ത്തി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിന്റെ ഒന്നാം മിനിറ്റില്‍ ലെവന് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. 47-ാം മിനിറ്റില്‍ ലെവന് തന്റെ രണ്ടാം ഗോളും നേടിയതോടെ ബയേണ്‍ 4-0 ന് ജയിച്ചുകയറി.
ഈ വിജയത്തോടെ ബയേണ്‍ 27 മത്സരങ്ങളില്‍ 63 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുയകാണ്. രണ്ടാം സ്ഥാനത്തുള്ള ബയര്‍ ലെവര്‍കുസനെക്കാള്‍ പതിനൊന്ന്് പോയിന്റിന് മുന്നിലാണ് ബയേണ്‍. മറ്റൊരു മത്സരത്തില്‍ ഹെര്‍ത്ത ബെര്‍ലിന്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഹോഫന്‍ഹീമിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: