ആലപ്പുഴ: ചരിത്രം തമസ്ക്കരിച്ച വ്യക്തിയാണ് വാടപ്പുറം ബാവയെന്നും കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വാടപ്പുറം ബാവയെ മറന്നു പോകുന്നത് നന്ദികേടാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വാടപ്പുറം ബാവ ഫൗണ്ടേഷന് സംഘടിപ്പിച്ച തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന് നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ബാവയിലൂടെ ആണെന്നത് യഥാര്‍ഥ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ‘വാടപ്പുറം ബാവ തമസ്ക്കരിക്കപ്പെട്ട വിപ്ലവ നായകന്’ എന്ന സജീവ് ജനാര്‍ദനന്റെ പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊച്ചിന് യൂണിവേഴ്സിറ്റി പ്രൊഫ.ഡോ.കെ.വി. പ്രമോദിനു നല്കി പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സാഹിത്യ കൃതിയായി തിരഞ്ഞെടുത്ത ‘മുടിപ്പേച്ച’ എന്ന ചരിത്രനോവലിന്റെ കര്‍ത്താവായ രവി വര്‍മ്മ തമ്പുരാന് വാടപ്പുറം ബാവ സ്മാരകസാഹിത്യ പുരസ്ക്കാരം നല്കി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന് പ്രസിഡന്റ് സജീവ് ജനാര്ദനന് അദ്ധ്യക്ഷനായി. ഡോ.നെടുമുടി ഹരികുമാര്‍, ഷാബു പ്രസാദ്, വി.കമലാസനന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പി.ഡി ശ്രീനിവാസന് സ്വാഗതവും ജാക്സണ് ആറാട്ടുകുളം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: