കോട്ടയം: കോട്ടയം മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ 12 മണിക്കൂര്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കും.
സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു. പ്രതിക്ഷേധത്തിനിടെ സ്ത്രീകളെയും കുട്ടികളെയും പോലീസ് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. പോലീസിന്റെ അതിക്രമത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അറസ്റ്റുചെയ്ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് മുന്നില്‍ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായെത്തി. കെ റെയില്‍ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ആണീക്കാര്യം അറിയിച്ചത്. അറസ്റ്റിലായ 23 പേരില്‍ മൂന്ന് പേരെ ഇനിയും വിട്ടയച്ചിട്ടില്ല. ഇതോടെയാണ് പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷനും ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: