ഇസ്ലാമാബാദ്: അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്താനൊരുങ്ങി പാകിസ്താന്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ 48ാം സമ്മേളനത്തിലാണ് കശ്മീര്‍ വിഷയം ഉന്നയിക്കുന്നത്.
പാകിസ്താനില്‍ ശക്തമായ ഭരണകൂട വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഒഐസി തലവന്മാരുടെ യോഗം വിളിച്ചുകൂട്ടി ഇമ്രാന്ഖാന് സ്വയം നേതാവാകാന്‍ ശ്രമക്കുന്നത്. ഒപ്പം ഇന്ത്യക്കെതിരായ വികാരം കശ്മീരിന്റെ പേരില്‍ പരമാവധി ആളിക്കത്തിക്കാനും ശ്രമം നടത്തുന്നുണ്ട്. ആഗോള തലത്തില്‍ 40 ഇസ്ലാമിക രാജ്യങ്ങള്‍ ഒത്തുകൂടുന്ന വേദിയാണ് ഒഐസി. ഇത്തവണ എല്ലാ രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഒരുമിച്ച് കൂടുന്നത്.
2019ല്‍ 370-ാം വകുപ്പ് റദ്ദാക്കി ഇന്ത്യ നടത്തിയ ജമ്മുകശ്മീര്‍ ഭരണസംവിധാനത്തിലെ മാറ്റങ്ങള്‍ പാകിസ്താന് വലിയ തിരിച്ചടിയായി. എല്ലാ തവണയും ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താന് കശ്മീരിനെ കേന്ദ്രീകരിച്ചാണ് ഇന്ത്യയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഇത്തവണ 22-23 തിയതികളിലാണ് പരിപാടി നടക്കുന്നത്. പാകിസ്താന് ദിനം എന്ന പരിപാടി കൂടി ഒരുമിച്ച് നടക്കുന്ന സമ്മേളനത്തില്‍ എല്ലാ മന്ത്രിമാരേയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആദരിക്കാനാണ് ഇമ്രാന്റെ തീരൂമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: