ന്യൂദല്‍ഹി: ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമ പുറത്തിറങ്ങിയതോടെ അന്ന് നടന്ന യാഥാര്‍ത്ഥ്യങ്ങള്‍ ലോകമറിഞ്ഞിരിക്കുകയാണ്. എല്ലാ സത്യങ്ങളും പുറത്തുവന്നിട്ടും കോണ്‍ഗ്രസ് ഇത്തരത്തിലൊരു മണ്ടത്തരം ട്വീറ്റ് ചെയ്തത് സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മാത്രമാണ്. അവര്‍ ഇന്നൊരു തോല്‍വിയുടെ വക്കിലാണ്. അവര്‍ പലതും പോസ്റ്റ് ചെയ്യും. അതൊന്നും നമ്മള് ശ്രദ്ധിക്കേണ്ടതേയില്ല.
ഒരേ കുടുംബത്തിലെ രണ്ടു പ്രധാനമന്ത്രിമാരെ നഷ്ടമായ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഇത്രയും അനുഭവങ്ങളുള്ള ആ പാര്‍ട്ടി ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലാത്തതാണ്. 32 വര്‍ഷം മൂടിവയ്ക്കപ്പെട്ട ചരിത്രമാണ് ഇന്ന് പുറംലോകം അറിഞ്ഞു തുടങ്ങിയതെന്നും അനുപം ഖേര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: