ഹരിപ്പാട് : രാജഭരണ കാലത്ത് ഈടാക്കിയിരുന്ന നികുതിയുടെയും പിഴയൊടുക്കലിന്റെയും അംശം ദേശദേവന് സമര്‍പ്പിക്കുന്ന ആചാരം ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആചാര പെരുമയോടെ നടന്നു.
രാവിലെ നാല് മുപ്പതിന് നട തുറന്ന് നിര്മ്മാല്യാഭിഷേകവും, തുടര്‍ന്ന് നിത്യപൂജകള്‍ കൂടാതെ കലശം, കളഭാഭിഷേകം എന്നീ പൂജകളും നടന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മീന സംക്രമ പൂജ ഭംഗിയായി പര്യവസാനിച്ചു. ചടങ്ങില്‍ ജില്ലാ ജഡ്ജ് കെ.വിഷ്ണു പങ്കെടുത്ത് ഭഗവാന് ദക്ഷിണ സമര്‍പ്പിച്ചു. തുടര്‍ന്ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.സജി തമ്പാന്, സെക്രട്ടറി അഡ്വ:കെ.രഞ്ജിത്ത്, അഡ്വ: ക്ലാര്‍ക്ക് അസോസിയേഷന് സെക്രട്ടറി ആര്.രാജഗോപാലന്‍ നായര്‍, താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുന്‍ സെക്രട്ടറി ബി.പ്രസാദ്, കോടതി സ്റ്റാഫ് സെക്രട്ടറി കെ.ജി. ഉദയകുമാര്‍, കെ. അരുണ്‍ ,ജൂനിയര്‍ സൂപ്രണ്ട് ശ്രീകല, ഡപ്യൂട്ടി നാസര്‍ ഇന്ദുലേഖ, നിറപുത്തരി ആഘോഷ സമിതി സെക്രട്ടറി ജെ. മഹാദേവന് എന്നിവര്‍ ദക്ഷിണ സമര്‍പ്പിച്ചു. കോടതി ജീവനക്കാര്‍, അഭിഭാഷകര്‍ , അഡ്വക്കേറ്റ് ക്ലാര്‍ക്ക് മാര്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
ക്ഷേത്രചടങ്ങുകള്ക്ക്തന്ത്രി പടിഞ്ഞാറെ പുല്ലാംവഴി നാരായണന് നമ്പൂതിരി, മേല്‍ശാന്തി സത്യനാരായണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: