എസ്. ശ്രീനിവാസ് അയ്യര്‍
ഇന്ന് 1197 മീനം ഒന്ന്. 12 രാശികളിലായി ജനിച്ചവര്‍ക്ക് മീനമാസത്തിലെ രാശിഫലം എങ്ങനെയെന്ന് നോക്കാം:
മേടക്കൂറ് (അശ്വതി ഭരണി കാര്‍ത്തിക ഒന്നാംപാദം): സാമ്പത്തിക രംഗത്തെ അസ്ഥിരതയ്ക്ക് അറുതിവരും. ആദായം വര്‍ധിക്കും. കര്‍മമേഖല പുഷ്ടിപ്പെടും. ഗുരു കാരണവന്മാരുമായി തര്‍ക്കത്തിലേര്‍പ്പെടാന്‍ ഇട കാണുന്നു. ഭൂമി സംബന്ധിച്ച ഇടപാടുകളില്‍ ജാഗ്രത വേണം. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ക്ലേശിച്ചേക്കും. ആരോഗ്യപരമായി അത്ര നല്ല കാലമല്ല. ഉഷ്ണ, ശിരോ, ഹൃദയ രോഗങ്ങള്‍ക്ക് സാധ്യത. ഉപരിപഠനത്തിന് വിദേശ യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് അതിനവസരം ഉണ്ടാകും. വാഗ്വാദങ്ങളിലും തര്‍ക്കങ്ങളിലും സ്വാഭിപ്രായം സ്ഥാപിക്കുന്നതില്‍ കരുത്ത് പ്രദര്‍ശിപ്പിക്കും.
ഇടവക്കൂറ് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യ രണ്ട് പാദങ്ങള്‍): ഈ മാസം മൂന്നാം വാരത്തിനുശേഷം രാഹു ജന്മരാശിയില്‍ നിന്നും മാറുന്നത് നല്ല ഫലങ്ങള്‍ സൃഷ്ടിക്കും. മത്സരങ്ങളില്‍ വിജയിക്കും. സാമ്പത്തികമേഖലയില്‍ ഗുണം കണ്ടുതുടങ്ങും. പരാജയഭീതിയകലും. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടും. പിതൃജനങ്ങളുടെ പിന്തുണയോടെ ഗൃഹത്തില്‍ പൊതുകാര്യങ്ങള്‍ നടപ്പിലാക്കും. അകന്നിരുന്നു ബന്ധുക്കള്‍ അടുക്കും. കര്‍മ്മരംഗത്ത് ചെറിയതോതിലുള്ള പിരിമുറുക്കം പ്രത്യക്ഷപ്പെടാം. സ്ഥാനക്കയറ്റത്തിന് അല്പംകൂടി കാലതാമസം വരുന്നതായിരിക്കും.
മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍): രോഗികള്‍ക്ക് സമാശ്വാസ കാലഘട്ടമാണ്. പുതു ചികിത്സാക്രമങ്ങള്‍ ഫലം കാണും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടന്നേക്കും. സന്താനങ്ങളുടെ സാവി ശ്രേയസ്സിനായി ചില പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും. ആശയവിനിമയത്തിലൂടെ ഔദേ ്യാഗിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കാണും. ചിട്ടിനവായ്പ മുതലായവയ്ക്കായി ശ്രമിക്കുന്നവര്‍ക്ക് ഗുണം കിട്ടും. കുടുംബസമേതം യാത്രകള്‍ക്ക് പദ്ധതിയിടും. സൗഹൃദങ്ങളിലും സാഹോദര്യങ്ങളിലും അനൈക്യ സാധ്യതകാണുന്നു. ചെലവുകള്‍ക്ക് പ്രേരണയേറും.
കര്‍ക്കടകക്കൂറ് (പുണര്‍തം കാല്, പൂയം, ആയില്യം): ദാമ്പത്യരംഗത്ത് അലോസരങ്ങള്‍ ഉയരാം. മുന്‍പ് തീരുമാനിച്ചിരുന്നവ നടപ്പിലാക്കാന്‍ അല്പംകൂടി കാലതാമസമുണ്ടാകും. ഭാഗ്യാധിപനായ വ്യാഴത്തിന് മൗഢ്യം തീരുന്നതിനാല്‍ അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങള്‍ക്കും ഗുരുജനാനുഗ്രഹത്തിനും സാധ്യതയുണ്ട്. ധനക്ലേശത്തിന് അയവു വരും. ജ്യേഷ്ഠസ്ഥാനീയരുടെ പിന്‍ബലം കരുത്തേകും. അപ്രതീക്ഷിതമായി ചില അവസരങ്ങള്‍ വീണു കിട്ടും. നാലാമെടത്തിലേക്ക് കേതു വരുന്നതുമൂലം മാസാന്ത്യത്തില്‍ ചില ഗാര്‍ഹിക പ്രശ്നങ്ങള്‍ ഉദയം ചെയ്തേക്കാം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം കാല്): അധ്വാനഭാരം വര്‍ധിക്കുന്ന കാലമാണ.് അതിനനുസരിച്ച് പ്രതിഫലവും അംഗീകാരവും ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ ചില അപ്രതീക്ഷിത കേന്ദ്രങ്ങളില്‍/വ്യക്തികളില്‍ നിന്നും ലഭിക്കുന്ന സഹായം ആശ്വാസമേകും. ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. ഗാര്‍ഹിക അന്തരീക്ഷം സ്വച്ഛവും സമാധാനപൂര്ണവുമാകും. ചെറിയ യാത്രകള്‍ കൊണ്ട് ഫലമുണ്ടാകും. ഭൂമിയില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നും ഗുണമേറുന്നതായിരിക്കും. ആരോഗ്യ പരിശോധനകളില്‍ അലംഭാവം കാട്ടിയേക്കും.
കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി): ആലസ്യം വെടിഞ്ഞ് കര്‍മ്മമേഖലയില്‍ പ്രവേശിക്കും. ധനപരമായി അത്ര നല്ല കാലമല്ല. കടബാധ്യതകള്‍ കണ്ണുരുട്ടി കാട്ടും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കഠിനപരിശ്രമം വേണ്ടിവരും. ആരോഗ്യരംഗത്തും ജാഗ്രത പുലര്‍ത്തണം. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. യാത്രകള്‍ പ്രയോജനപ്പെടും. വിലകൂടിയ വസ്തുക്കളും ഗൃഹോപകരണങ്ങളും വാങ്ങിക്കും. പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സന്ദര്‍ഭമുണ്ടാകുന്നതാണ്.
തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍): എതിരാളികളുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി മുന്‍കൂട്ടിയറിഞ്ഞ് ഉചിതമായ പ്രതിരോധം കൈക്കൊള്ളും. തൊഴില്‍ തേടുന്നവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകും. ബുദ്ധിയും ഭാവനയും ഉണരും. സമീപനങ്ങളില്‍ പ്രത്യുല്പന്നമതിത്വം പുലര്‍ത്തും. രോഗികള്‍ക്ക് ചികിത്സ ഫലിക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ നന്നായി തിളങ്ങാന്‍ പറ്റും. മാസാന്ത്യത്തില്‍ കേതു ജന്മരാശിലേക്ക് സംക്രമിക്കുന്നതിനാല്‍ അപക്വ തീരുമാനങ്ങള്‍ കൈക്കൊള്ളുക കൈക്കൊള്ളുക, മുന്കോപമുണ്ടാവുക എന്നിവ ചില സാധ്യതകളാണ്.
വൃശ്ചികക്കൂറ് (വിശാഖം കാല്, അനിഴം, തൃക്കേട്ട): പ്രവര്‍ത്തന മാന്ദ്യം അകലും. പുതു സംരംഭങ്ങള്‍ തുടങ്ങും. വിദേശ യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് അതിനാവും. ഗൃഹനിര്‍മ്മാണം തുടങ്ങാനോ നടക്കുന്നത് പൂര്‍ത്തിയാക്കുവാനോ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം, ശമ്പളവര്‍ധന മുതലായവ ചില സാധ്യതകളാണ്. സാങ്കേതിക വിജ്ഞാനം നേടിയെടുക്കുന്നതില്‍ വിജയം കാണും. നാലിലെ ചൊവ്വയുടെ സ്ഥിതി മൂലം കുടുംബത്തില്‍ തര്‍ക്കമോ കലഹമോ ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ആരോഗ്യം സന്തുലിതമായിരിക്കും
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാല്): ചില അപ്രതീക്ഷിത യാത്രകള്‍ വേണ്ടി വന്നേയ്ക്കും. ശാരീരിക അധ്വാനം കൂടും. സഹോദര സ്ഥാനീയരില്‍ നിന്നും ചില തിക്താനുഭവങ്ങള്‍ ഉണ്ടാവാം. പഠനത്തില്‍ പുരോഗതിയില്ലെന്ന് തോന്നാം. വരുമാനമാര്‍ഗങ്ങള്‍ മന്ദീഭവിക്കുമെങ്കിലും തടസ്സപ്പെടുകയില്ല. പാഴ്ചെലവുകള്‍ നിയന്ത്രിക്കാനാവും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഭാവി ഭദ്രതയ്ക്കായി വ്യക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ആകസ്മിക നേട്ടങ്ങള്‍ക്കും സാധ്യതയുള്ള കാലമാണ.്
മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി): നവസംരംഭങ്ങളില്‍ ഏര്‍പ്പെടും. ധനപരമായ കണക്കുകൂട്ടലുകളില്‍ വിജയിക്കും. ഗൃഹനിര്‍മ്മാണം മാസാന്ത്യത്തോടെ മന്ദഗതിയിലാകും. വാഹനമോടിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ.് കരാര്‍ പണികളിലും ചെറുകിട വ്യാപാരത്തിലും മുഴുകിയവര്‍ക്ക് കാലം അനുകൂലമാണ്. വിവാഹകാര്യത്തില്‍ ശുഭ തീരുമാനം ഭവിക്കും. ആത്മവിശ്വാസം കുറയില്ലെങ്കിലും ഇടയ്ക്കിടെ ചില സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകും. ആരോഗ്യപരമായി സമ്മിശ്രമായ കാലമാണ്.
കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി മുക്കാല്‍): ദൈവാനുഗ്രഹമുള്ള കാലമാണ്. പരിമിതികളെ സ്വയം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനുള്ള മനപ്പാകം സിദ്ധിക്കും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ അണികളുടെ വിശ്വാസം നേടും. ആറാം ഭാവാധിപനായ സൂര്യന് ധനസ്ഥാനത്ത് നില്ക്കുകയാല് ചികിത്സക്കായി ധനം ചെലവാകുന്ന സ്ഥിതി വരാം. പൂര്‍വ്വിക സമ്പത്ത് അനുഭവയോഗ്യമാകും. കര്‍മ്മമേഖലയില്‍ വിഘ്നങ്ങങ്ങള് ഒഴിയും. ഗാര്‍ഹികാന്തരീക്ഷം മുന്‍മാസത്തെ അപേക്ഷിച്ച് സ്വച്ഛന്ദമാകും.
മീനക്കൂറ് (പൂരുരുട്ടാതി കാല്, ഉത്രട്ടാതി, രേവതി): അന്യനാടുകളില്‍ പഠനമോ തൊഴിലോ അഭിലഷിക്കുന്നവര്‍ക്ക് ആഗ്രഹപൂര്‍ത്തി വരും. സര്‍ക്കാരില്‍ നിന്നും പഠനസഹായം (സ്കോളര്‍ഷിപ്പ്) ലഭിക്കും. കിടപ്പുരോഗികള്‍ക്ക് പുതിയ ചികിത്സ ഫലവത്താകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ഭാവനാശാലികളാകും. അവര്‍ക്ക് പുരസ്കാരങ്ങള്‍ ലബ്ധമാകും. ഗൃഹത്തില്‍ നല്ല കാര്യങ്ങള്‍ നടക്കും. അഷ്ടമത്തിലെ കേതുസ്ഥിതി മൂലം ആരോഗ്യപരമായി ചില പ്രതികൂലികളെക്കൂടി നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും അനുകൂലമായ കാലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: