ഭോപാല്‍: ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമക്ക് വിനോദ നികുതി ഒഴിവാക്കി മധ്യപ്രദേശ്. കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്ക് ഹാരിയാന, ഗുജറാത്ത് സര്‍ക്കരുകള്‍ നികുതി ഒഴിവാക്കിയതിനു പിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍്റെ തീരുമാനം.
തൊന്നൂറുകളില്‍ കശ്മീരി ഹിന്ദുക്കള്‍ അഭിമുഖീകരിച്ച വേദനയും, കഷ്ടപ്പാടുകള്‍, പോരാട്ടങ്ങള്‍, ആഘാതങ്ങള്‍ എന്നിവയുടെ ഹൃദയ സ്പര്‍ശിയായ സത്യമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’ വ്യക്തമാക്കുന്നത്. ഇത് പരമാവധി ആളുകള്‍ കാണണം. അതിനാല്‍ മധ്യപ്രദേശില്‍ ഇത് നികുതി രഹിതമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്ന് ശിവരാജ് സിംഗ് ചൗഹാന് ട്വീറ്റ് ചെയ്തു.
ബോളിവുഡ് സംവിധായകന് വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുപം ഖേറും മിഥുന് ചക്രവര്‍ത്തിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്
പുഷ്കര്‍ നാഥ് പണ്ഡിറ്റിന്റെയും (അനുപം ഖേര്‍) അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ദി കാശ്മീര്‍ ഫയല്‍സ് പറയുന്നത്. തകര്‍ന്നടിഞ്ഞ പ്രതീക്ഷയുടെയും നിരാശാജനകമായ വ്യവസ്ഥിതിയുടെയും അന്തസ്സിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും അതേസമയം വഞ്ചനയുടെയും കഥ. അനുപം ഖേര്‍ എന്ന നടന് ഇന്ത്യന്‍ സിനിമയ്ക്ക് ഇതുവരെ നല്‍കിയതില്‍ ഏറ്റവും മികച്ച സംഭാവന.
സത്യത്തോട് ഏറ്റവും അടുത്ത് നില്ക്കുന്ന സിനിമയായതിനാല്‍ അത് നല്കുന്ന വേദന വളരെയധികമാണ്. സിനിമയിലെ മരണങ്ങളൊന്നും സാങ്കല്‍പ്പികമായിരുന്നില്ല, ദുരന്തങ്ങളൊന്നും യാദൃശ്ചികമായിരുന്നില്ല, മുറിവുകളൊന്നും അതിശയോക്തി കലര്‍ന്നതോ ചെറുതാക്കി ചിത്രീകരിക്കപ്പെട്ടതോ അല്ല.
1990ല്‍ റാലിവ് ഗലിവ് യാ ചലിവ് ഒന്നുകില്‍ മതം മാറൂ, അല്ലെങ്കില്‍ കൊല്ലപ്പെടൂ അല്ലെങ്കില്‍ നാട് വിടൂ എന്ന പ്രഖ്യാപനം കാശ്മീരീല്‍ പ്രതിധ്വനിച്ചപ്പോള്‍ അഞ്ച് ലക്ഷം കശ്മീരി പണ്ഡിറ്റുകള്‍ക്ക് എല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ബാക്കിയുള്ളത് ചരിത്രമാണ്. പലരും മറന്നു തുടങ്ങിയ ആചരിത്രമാണ് കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അടിസ്ഥാനമാക്കിയുള്ള ദി കാശ്മീര്‍ ഫയല്‍സ് വിശദമാക്കുന്നത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമയില്‍ പല്ലവി ജോഷി, ഭാഷാ സുംബ്ലി, ദര്ശന് കുമാര്‍ തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. സിനിമ നിര്‍മ്മിച്ചതും പല്ലവി ജോഷിയാണ്
‘സിനിമയ്ക്ക് ശേഷം കശ്മീര്‍ പണ്ഡിറ്റുകളില്‍ നിന്ന് ലഭിച്ച ആലിംഗനമാണ് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച പ്രതികരണം. അവര്‍ എന്നെയും വിവേകിനെയും കെട്ടിപ്പിടിച്ചു. ഞങ്ങളുടെ തോളില്‍ കിടന്നു കരഞ്ഞു. ആ വികാരത്തെ തടഞ്ഞു നിര്‍ത്താന്‍ വളരെ പ്രയാസമാണെങ്കിലും, അവരുടെ കഥകള്‍ ഞങ്ങള്‍ സത്യസന്ധമായി പറഞ്ഞു എന്നത് അവര്‍ക്ക് ഒരു അംഗീകാരം ലഭിച്ചത് പോലെയായിരുന്നു, ‘പല്ലവി ജോഷി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ എല്ലാരും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. Righttojustice
എന്ന ഹാഷ് ടാഗോടു കൂടിയാണ് എല്ലാവരും പ്രതികരിച്ചത്. ക്രിക്കറ്റ് താരം സുരേഷ് റയ്നയും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചത് മുതല്‍ സംവിധായകന്റെ കുടുംബത്തിനടക്കം രൂക്ഷമായ ഭീഷണിയാണ് നേരിടേണ്ടി വന്നത്. ഇതിനെതിരെയെല്ലാം ശബ്ദം ഉയര്‍ത്തി കൊണ്ടാണ് വിവേക് മുന്നോട്ടു പോയത്.
‘ഞാന്‍ എല്ലായ്പ്പോഴും ഇന്ത്യയുടെ ശത്രുക്കള്‍ക്കെതിരെയാണ് സംസാരിച്ചത്. ഇന്ത്യന്‍ സംസ്കാരം പുണ്യമായി കാണുന്ന ശിവനെയും സരസ്വതിയെയും നശിപ്പിച്ച മനുഷ്യത്വരഹിതമായ ഭീകരതയെ തുറന്നുകാട്ടാനുള്ള ശ്രമമാണ് കാശ്മീര്‍ ഫയലുകള്‍. ഇപ്പോള്‍ മതഭീകരത ഇന്ത്യയുടെ ഭൂപ്രദേശത്ത് കടന്നുകയറുകയാണ്. അതുകൊണ്ടാണ് എന്നെപ്പോലുള്ളവരെ നിശബ്ദരാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത്, കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് ഞാന്‍ എപ്പോഴും സംസാരിക്കുന്നത്, ഇന്ത്യ വിരുദ്ധ അര്‍ബന്‍ നക്സലുകളുടെ നിരവധി അസത്യങ്ങളും വ്യാജ വിവരണങ്ങളും ഞാന്‍ തുറന്നുകാട്ടുന്നു, അവര്‍ എന്നെ നിശബ്ദരാക്കാന്‍ ആഗ്രഹിക്കുന്നെങ്കിലും അവര്‍ അതില്‍ വിജയിക്കില്ലെന്നു വ്യക്തമാണെന്നും അഗ്നിഹോത്രി നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: